ഓയൂര്‍: വെളിയം പെട്രോള്‍ പമ്പില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച പെട്രോളില്‍ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എഞ്ചിന് ഇതോടെ തകരാറിലായതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
വെളിയം മാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്പില്‍ നിന്നുമാണ് പെട്രോളിനു പകരം വെള്ളം അടിച്ച് കൊടുത്തതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് കൊണ്ട് പോയ നിരവധി വാഹനങ്ങള്‍ യാത്രക്കിടയില്‍ നിന്നുപോവുകയും തുടര്‍ന്ന് വാഹനങ്ങള്‍ വര്ക്ക്ഷോപ്പുകളിലെത്തിച്ചപ്പോഴാണ് പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടിയുടെ പെട്രോള്‍ ടാങ്കില്‍ വെള്ളം കയറിയതെന്ന് പലര്‍ക്കും മനസിലായില്ല.
വെകിട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന് പമ്പില്‍നിന്നും ബൈക്കില്‍ പെട്രോള്‍ അടിച്ച് ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുന്നേ വാഹനം പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്രോളിന് പകരം വെള്ളമാണ് അടിച്ചതെന്ന് കണ്ടെത്തി. വിവരം പൂയപ്പള്ളി പോലീസില്‍ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പമ്പ് അടപ്പിക്കുകയും ചെയ്തു. പമ്പിലെ ടാങ്കില്‍ എങ്ങനെയാണെന്ന് വെള്ളം എത്തിയതെന്നതിനെക്കുറിച്ച് പരിശോധന നടത്തിയെങ്കില്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: