തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജല്‍ ജീവന് മിഷന് മാതൃകാ പരമായി നടപ്പിലാക്കി വിജയിച്ചിരിക്കുകയാണ് കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ 98 ശതമാനം ഭവനങ്ങളിലും പദ്ധതിപ്രകാരം ജലം എത്തിച്ചു കഴിഞ്ഞതായി ഭരണ സമിതി വ്യക്തമാക്കി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തി പദ്ധതി പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.
നെയ്യാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഉയരമുള്ള പ്രദേശങ്ങള്‍ നിരവധിയുള്ള ഗ്രാമമാണ് കള്ളിക്കാട്. അതിനാല്‍ തന്നെ കുന്നുകളുടെ മുകളിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നത് വളരെ ദുര്‍ഘടമായ കാര്യമാണ്. ഈ വെല്ലുവിളികളെ സധൈര്യം നേരിട്ട് പദ്ധതി വിജയത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് നിശ്ചയ ദാര്‍ഢ്യമുള്ള പഞ്ചായത്ത് ഭരണസമിതി. 13 കോടി രൂപ ചെലവിലാണ് കേന്ദ്രപദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.
13 അംഗ പഞ്ചായത്തില്‍ 6 അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത്. കോണ്‍ഗ്രസ് 04 , സിപിഎം 02, സിപിഐ 01, എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: