ശ്രീനഗര്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം കശ്മീരില്‍ ശ്രീകൃഷ്ണ ഭജനകളുമായി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീകൃഷ്ണ ഗോവിന്ദ ഹരേമുരാരേ ഭജനയും വാദ്യമേളങ്ങളുമായി ഹിന്ദുക്കള്‍ ജന്മാഷ്ടമി ശോഭായാത്ര നടത്തുന്നത്. ഇസ്കോണ്‍ ക്ഷേത്രഭാരവാഹികളാണ് ജന്മാഷ്ടമി ആഘോഷം സംഘടിപ്പിച്ചത്.
ഹാബ്ബാ കോടാല്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ക്രാല്കുഡ്, ബാര്‍ബര്‍ ഷാ മേഖലയിലൂടെ ലാല്ചൗക്കിലെത്തി. തുടര്‍ന്ന് അമീറാകാടാല്‍ പാലം, ജഹാംഗീര്‍ ചൗക്ക് വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി. ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വും ആത്മവിശ്വാസവും പ്രഖ്യാപിക്കുന്നതായിരുന്നു ജന്മാഷ്ടമി ആഘോഷം.
ഇസ്ലാമിക ഭീകരരുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരിലെ ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആഘോഷം ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. ഇത്തവണ ലാല്‍ ചൗക്കില്‍ സ്വാതന്ത്ര്യ ദിനാഘോഷവും നടന്നിരുന്നു. 2019ല്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനുശേഷം വന്‍മാറ്റങ്ങളാണ് കശ്മീരില്‍ സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: