കൊച്ചി : പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തിയ സംഘത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ എല്‍ടിടിഇ നേതാക്കള്‍. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എൻഐഎയുടെ . കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ചെന്നൈയിൽ എത്തി.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പൗരനായ സുരേഷ് രാജ് , സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവര്‍ കേരളത്തില്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എൽടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്. പാകിസ്ഥാൻ അതിർത്തി വഴിയാണ് സംഘം ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയത്. സംഭവത്തില്‍ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എന്‍ ഐഎ പരിശോധന നടത്തുമെന്നറിയുന്നു.
അറസ്റ്റിലായ മൂവരും ലഹരിക്കടത്തിനായി ഒരു വർഷത്തോളം കേരളത്തിൽ ഒളിച്ച് താമസിച്ചിരുന്നു. സുരേഷ് രാജ് , സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവരെല്ലാം ശ്രീലങ്കന്‍ സ്വദേശികളാണ്. ഇവര്‍ക്കും എല്‍ടിടിഇ ബന്ധമുണ്ടെന്ന് കരുതുന്നു. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു ഇവരെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെയും പിടികൂടിയത്. ഏപ്രിലിൽ ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടിൽ നിന്നും വൻ ആയുധ ശേഖരവും, ലഹരി വസ്തുക്കളും കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.
സുരേഷ് രാജ് രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്ന് എൻഐഎ പറയുന്നു. ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.ഇയാൾ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വൻ ഹവാലാ ഇടപാട് നടത്തിയതിന്റെ തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നിന്നും കടല്‍-നദി-കായല്‍മാര്‍ഗ്ഗങ്ങളില്‍ തമിഴ്നാട് വഴി കൊച്ചിയിലെത്തിയ 13 അംഗസംഘവും എല്‍ടിടിഇയുമായി ബന്ധപ്പെട്ടവരാണെന്നാണ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്. ഇവരും കേരളം വഴി പാകിസ്ഥാനിലേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നും കണ്ടെത്തിയിരുന്നു. ഇതുവരെയും ഇവരെ പിടികൂടാനായിട്ടില്ല. കൊച്ചിയിലെ ലോഡ്ജുകളിലും തീരദേശങ്ങളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: