തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം നടന്നത്.
ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പ്രദേശമാണിത്. ചതഞ്ഞരഞ്ഞ നിലയില്‍ സൈനുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടുകാര്‍ കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് പീതാംബരന്റെ മൃതദേഹം കണ്ടെടുക്കുന്നത്.
നിരന്തരമായി മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും നാശമുണ്ടാക്കുകയും ഇപ്പോള്‍ ആളുകളെ കൊലപ്പെടുത്തുന്നതിലും ഭീതിയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: