ലണ്ടന്‍: ആരാധകരെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി ലഭിച്ചേക്കില്ല. പ്രീമിയര്‍ ലീഗിലെ നിയമങ്ങളാണ് റൊണാള്‍ഡോക്ക് തിരിച്ചടിയായത്.
നിലവില്‍ എഡിസണ് കവാനിയാണ് യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്സിയില്‍ കളിക്കുന്നത്. കവാനി ടീമിലിരിക്കേ ആ നമ്പര്‍ മറ്റൊരു താരത്തിന് നല്കാന് നിയമം അനുവദിക്കുന്നില്ല. റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കണമെങ്കില്‍ കവാനി ക്ലബ്ബ് വിട്ടുപോകണം. അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡില്‍ നിന്ന് പ്രേത്യേക അനുമതി ലഭിക്കണം. അത് ഇതുവരെ അനുവദിച്ചിട്ടില്ല.
റൊണാള്‍ഡോക്ക് ഏഴാം നമ്പര്‍ ജേഴ്സി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ റൊണോയുടെ ആരാധകര്‍ കുപിതരായിരിക്കുകയാണ്. പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തുന്നത്. മാഞ്ചസ്റ്ററിലൂടെ കളിച്ചുവളര്‍ന്നാണ് റൊണാള്‍ഡോ സൂപ്പര്‍ സ്റ്റാറായത്. ഏഴാം നമ്പര്‍ ജേഴ്സി ആദ്യമായി റൊണാള്‍ഡോയക്ക് നല്‍കിയത് യുണൈറ്റഡാണ്. സി.ആര്. 7 എന്ന പേരിലാണ് റൊണാള്‍ഡോ അറിയപ്പെടുന്നത്്.
2003 ല്‍ പതിനെട്ടാം വയസ്സിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. 2009 ല്‍ യുണൈറ്റഡ്് വിട്ടു. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍ 118 ഗോളുകള്‍ നേടിയാണ് ക്ലബ്ബ് വിട്ടത്. ഇപ്പോള്‍ മുപ്പത്തിയാറാം വയസ്സിലാണ് വീണ്ടും യുണൈറ്റഡില്‍ എത്തുന്നത്. രണ്ട്് വര്‍ഷത്തേക്കാണ് കരാര്‍. 2.5 കോടി യൂറോയാണ് (ഏകദേശം 216 കോടി) യുണൈറ്റഡ് റൊണാള്‍ഡോയെ ടീമിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: