തിരുവനന്തപുരം: മലബാര്‍ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത മതഭീകരനെ വെള്ളപൂശിയും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടര്‍ അലി സബ്രിന്‍. പ്രതിഷേധമറിയിച്ച വോളിയന്റിയര്‍മാര്‍ക്കെതിരെ ഭീഷണി.
തിരുവനന്തപുരം ജില്ലയിലെ യൂത്ത് വോളന്റീര്‍മാര്‍ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ മലബാര്‍ കലാപം നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി ആണെന്നും, അയ്യാളെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണം എന്നും ആവശ്യപ്പെട്ട് അലി സബ്രിന്‍ വീഡിയോയും യൂട്യൂബ് ലിങ്കും ഷെയര്‍ ചെയ്തത്.
സ്വാതന്ത്ര്യ സമര രക്ത സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്യംകുന്നത് ഹാജിയെ മഹത്വ വത്കരിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്തു നെഹ്‌റു യുവ കേന്ദ്ര യൂത്ത് വോളന്റീര്‍മാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടുതല്‍ പ്രതികരിക്കാന്‍ അനുവദിക്കാതെ ഗ്രൂപ്പ് അഡ്മിന്‍ ഒളി ആക്കുകയും ചെയ്തു.
ഇദ്ദേഹം മുമ്പും നെഹ്‌റു യുവകേന്ദ്ര പരിപാടികളിലും മത പരിവര്‍ത്തകരെ പങ്കെടുപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവം പദ്ധതി ആയി ബന്ധിപ്പിച്ചു വാര്യകുന്നന്‍ അനുസ്മരണം നടത്താനും നീക്കമുണ്ടായിരുന്നു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും ഇദ്ദേഹമായിരുന്നു.
. ന്യൂനപക്ഷ വിദ്യാര്‍്ത്ഥികള്‍ക്ക് നൈപുണ്യവികസന ക്‌ളാസ്സുകള്‍ നല്‍കുന്ന പദ്ധതി പേപ്പര്‍ സംഘടനയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന ചുമതലയില്‍ ഇരുന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നെഹ്‌റു യുവകേന്ദ്ര വോളന്റിയര്‍മാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.യുവാക്കളിലൂടെ ദേശീയ ഉണര്‍വ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര കൊണ്ട് എന്താണോ ഉദ്ദ്യേശിക്കുന്നത് അതിന് നേര്‍വിപരീതമായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അലി സബ്രിനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: