കണ്ണൂർ: പ്ലസ് വണ്‍ അലോട്ട്മെന്റ്വിവരങ്ങള് അറിയുന്നതിന് മൊബൈല്‍ റേഞ്ച്കിട്ടാനായി മരത്തില്‍ കയറിയ വിദ്യര്‍ഥി വീണു പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കണ്ണൂര്‍ ജില്ലാ കളക്ടറോട്റിപ്പോര്ട്ട്നല്കാന് മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂത്തുപറമ്പ്ചിറ്റാരിപറമ്പിനടുത്ത്കണ്ണവം വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട്ആദിവാസി കോളനിയിലെ വിദ്യാര്‍ഥി അനന്തു ബാബുവാണ് കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന്വീണ്പരിക്കേറ്റത്.
മരത്തില്‍ നിന്ന്കൊമ്പൊടിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപതിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു. ഗുരുതര പരിക്കായതിനാല്‍ പിന്നീട് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്‌ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്ത്രക്രിയക്ക്വിധേയനാക്കി. പി. ബാബു -ഉഷ ദമ്പതികളുടെ മകനാണ് അനന്തു.
വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ഭാഗത്ത് മൊബൈല്‍ റേഞ്ച്പരിമിതമായ തോതിലെ ലഭിക്കാറുള്ളു. ഇതിനെ തുടര്‍ന്ന് റേഞ്ച് ലഭിക്കാനായി വിദ്യാര്‍ഥികള്‍ മരത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. ഇത് സംബന്ധിച്ച് അടുത്തകാലത്തായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജില്ലാ കളക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: