തിരുവനന്തപുരം: പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം അനുഭാവിയും ടിക്ടോക് താരവുമായ അമ്പിളി(വിഘ്നേഷ്) വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യ ഭാഷയില്‍ അവഹേളിക്കുകയും നായ എന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ പോക്സോ കേസ് പ്രതിയായ അമ്പിളി എന്ന വിഘ്നേശിനെതിരെ പോലീസില്‍ പരാതി യുവമോര്‍ച്ച നല്കി .യുവമോര്‍ച്ച വടക്കാംചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖില്‍ പള്ളിമണ്ണയാണ് വടക്കാംചേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് ഇയാള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചിരിക്കുന്നത്. അശ്ളീല വാക്കുകളും പ്രധാനമന്ത്രിക്ക് നേരെ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ കമന്റുകളായി എത്തുന്നത്.
നേരത്തെ അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ബൈക്കില്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നാണ് സൂചന. ഇതിനിടെ സിപിഎം അനുഭാവികളുടെ പിന്തുണയ്ക്കായി ഇയാള്‍ പ്രധാനമന്ത്രിയെ അവഹേളിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: