മലബാര്‍ കലാപം വംശഹത്യയാണെന്ന് ഇനിയും ലേഖനമെഴുതി തെളിയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ആര്‍എസ്എസ് കാരല്ലാത്ത ആനി ബസന്റ്, മാധവന് നായര്‍, മഹാത്മാ ഗാന്ധി, ഡോ. ബി.ആര് അംബേദ്ക്കര്‍, കുമാരനാശാന്, എസ്.കെ പൊറ്റക്കാട് ഇവരൊക്കെ ചരിത്രത്തില്‍ എഴുതി വച്ചതിനപ്പുറം നമ്മള് ഇനി എന്താണ് എഴുതേണ്ടത്. ഈ പറഞ്ഞതൊക്കെ തന്നെയും കഴിഞ്ഞ കുറേ ദിവസങ്ങളായി നവമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഇതിനോടകം ചര്‍ച്ചയായതുമാണ്.
അതുകൊണ്ട് തന്നെ അവിടേക്ക് തന്നെ വീണ്ടും എഴുത്തും ചര്‍ച്ചയും പോകുന്നത് ആവര്‍ത്തനവിരസത മാത്രമാകും. ചര്‍ച്ചയാകേണ്ടത് ഇടതുപക്ഷ നിലപാടും അതിന്റെ കാരണവും പറയുന്ന നുണകളിലെ സാംഗത്യവുമാണ്.നമുക്ക് വംശഹത്യയെ സ്വാതന്ത്ര്യസമരം ആക്കി തീര്‍ക്കുന്നതിലെ യുക്തിരാഹിത്യവും നുണകളും ചര്‍ച്ച ചെയ്ത് ആരംഭിക്കാം.
തുറവൂര്‍ കിണര്‍.
അതെന്താണെന്ന് നമ്മള് ഇനിയും ആര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ലല്ലോ. മതം മാറാന്‍ വിസ്സമ്മതിച്ച ഹിന്ദുക്കളെ കൈ പിന്നില്‍ കെട്ടി കിണറ്റിന് കരയില്‍ കൊണ്ട് നിര്‍ത്തി കഴുത്ത് വെട്ടി കിണറിലേക്കിടുകയായിരുന്നു. മുഴുവനായി തലയറ്റ് പോകാതെ മരണം മുന്നില്‍ കണ്ട് അര്‍ദ്ധപ്രാണനായി അകത്ത് കിടന്നവരുടെ നിലവിളികള്‍ ദിവസങ്ങളോളം കേട്ടിരുന്നു എന്ന് സാക്ഷി മൊഴികളുണ്ട്.
ഇതായിരുന്നോ സ്വാതന്ത്ര്യ സമരം ?? ഈ കിണറില്‍ നിന്ന് ഒരു ബ്രിട്ടീഷുകാരന്റെയെങ്കിലും മൃതദേഹം ലഭിച്ചിരുന്നോ ?? ഒരു ബ്രിട്ടീഷുകാരനെ പോലും കൊല്ലാതെ പകരം മതം മാറാന്‍ വിസ്സമ്മതിച്ച ഹിന്ദുവിനെ കൊന്നത് എങ്ങനെയാണ് സ്വാതന്ത്ര്യ സമരമായി അടയാളപ്പെടുത്തുക ??
അപ്പോള്‍ അടുത്ത തൊടുന്യായം വരും. അത് ജന്മി വിരുദ്ധ കലാപമായിരുന്നു. ഈ ജന്മി വിരുദ്ധ കലാപത്തില്‍ എത്ര മുസ്ലീം ജന്മിമാര് കൊല്ലപ്പെട്ടു. പൂജ്യം.ഈ കലാപത്തിന് നേതൃത്വം കൊടുത്തതാരാ ?? അത് മുസ്ലീം ജന്മിമാര്. ഭംഗിയായിട്ടുണ്ട്. ഇതാണ് ജന്മി വിരുദ്ധ കലാപം. അപ്പോള്‍ അടുത്ത കാപ്സൂളിലേക്കുള്ള ചാട്ടമാണ്. ഒറ്റ്കാരെയാണ് കൊന്നത്. ഒറ്റ്കാരെ കൊന്നതിന് എന്തിനാണ് സഖാവേ ഇ.എം.എസ് സഖാവും കുടുംബവും ആറു മാസത്തേക്ക് സ്ഥലം വിടുന്നത് ?? ഉത്തരമില്ലാത്ത ചോദ്യമാണ് അത്.
ഇനി അടുത്ത ചോദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നോ ഈ കലാപം ആരംഭിച്ചത് ?? തുര്‍ക്കിയിലെ ഖലീഫയ്ക്ക് വേണ്ടി മലബാറില്‍ മുസ്ലീങ്ങള്‍ ആരംഭിച്ച കലാപം എങ്ങനെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാകുന്നത് ?? ഉത്തരമുണ്ടോ ?? ബ്രിട്ടീഷുകാര്‍ക്കെതിരെ നടക്കുന്നതെല്ലാം സ്വാതന്ത്ര്യ സമരമാണെങ്കില്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമൊക്കെ ബ്രിട്ടനെതിരെ ഇന്ത്യന്‍ മണ്ണിന് വേണ്ടി യുദ്ധം നടത്തിയിട്ടുണ്ട്. അവരും സ്വാതന്ത്ര്യ സമര സേനാനികളാകണ്ടേ. അത് മാത്രമേ തുര്‍ക്കി ഖലീഫയ്ക്ക് വേണ്ടി ആരംഭിച്ച കലാപത്തിലും സംഭവിച്ചിട്ടുള്ളൂ.
നിലംബൂര് കോവിലകവും അവിടത്തെ റാണി റീഡിംഗ് പ്രഭുവിന്റെ പത്നിക്ക് എഴുതിയ കത്തുമൊക്കെ ചരിത്രമാണ്. വിശ്വാസം മാറാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കുരുന്നുകളും ഗര്‍ഭിണികളും ഉള്‍പ്പെടെ കൊത്തിയരിയപ്പെട്ട ഹിന്ദു കൂട്ടക്കുരുതി ചൂണ്ടിക്കാണിച്ച് അവര്‍ എഴുതിയ കത്ത് നിങ്ങള്‍ എങ്ങനെയാണ് ചരിത്രത്തില്‍ മറച്ച് പിടിക്കുക ??
ഗുരുവായൂര്‍ കേശവന്റെ ഒരു ശില്പം ഇപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലുണ്ട്. ഗുരുവായൂരപ്പന് അവിടുള്ളിടത്തോളം ഗുരുവായൂര്‍ കേശവന്റെ പേരും ജീവിക്കും. എങ്ങനെയാണ് ഗുരുവായൂര്‍ കേശവന് ക്ഷേത്രത്തിലെത്തുന്നത് എന്ന് സഖാക്കള്‍ക്ക് ചരിത്രമറിയാമോ ??
കലാപകാരികളില്‍ നിന്ന് ജീവന് രക്ഷിക്കുകയാണെങ്കില്‍ കോവിലകത്തെ ആനയെ നടയ്ക്കിരുത്തിയേക്കാം എന്ന തംബുരാന്റെ ഗുരുവായൂരപ്പനോടുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് കോവിലകത്തെ ആനയായ കേശവനെ ഗുരുവായൂരില്‍ കണ്ണന് നടയ്ക്കിരുത്തുന്നത്.
ആ ചരിത്രവും സത്യവും നിങ്ങള്‍ എങ്ങനെ മൂടി വയ്ക്കും ?? ഇനി ഒരു സംശയം. രണ്ട് ദിവസമായി ശ്രീജിത് പണിക്കര്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. വാര്യന്‍കുന്നനെ മഹത്വവത്കരിക്കാനായി അയാള്‍ ബ്രിട്ടീഷുകാരോട് പറഞ്ഞു എന്ന നിലയിലെ ചില പുളകംകൊള്ളിക്കുന്ന ഡയലോഗുകള്‍ കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞ് കണ്ടിരുന്നു.
അതായത് ഭഗത് സിംഗിനോട് വാര്യന്‍കുന്നനെ ഉപമിക്കാന്‍ കാരണം രണ്ട് പേരുടേയും മരണത്തിലെ സാമ്യതകളാണെന്നു രാജേഷ് പറയുകയുണ്ടായി. തന്റെ കണ്ണുകെട്ടരുതെന്നും തന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നത് തനിക്ക് കാണണമെന്ന് വാര്യന്കുന്നന് പറഞ്ഞതായുമാണ് രാജേഷ് പറയുന്നത്. ബഹുമാനപ്പെട്ട സ്പീക്കര്‍ പറയണം എവിടെ നിന്നാണ് ഇങ്ങനെ ഒരു രേഖ കിട്ടിയത്. ഔദ്യോകിക രേഖകളിലെല്ലാം പട്ടാളം വന്നപ്പോള്‍ നാട്ട് ഭാഷയില്‍ അവനവന്റെ ഭൃഷ്ടം നോക്കി ഓടിക്കോളാന്‍ പറഞ്ഞ ഭീരുവാണ് വാര്യന്കുന്നന്. തനിക്ക് ഇതിലൊന്നും പങ്കില്ലെന്നും കീഴടങ്ങാന്‍ വന്ന താന്‍ ഈ കൂട്ടത്തില്‍ പെട്ട് പോയതാണെന്നും അയാള്‍ ബ്രിട്ടീഷ്കാരോട് പറഞ്ഞതായാണ് ഔദ്യോകിക രേഖകള്‍. പക്ഷേ സഖാക്കള്‍ക്ക് മാത്രം എവിടുന്നാണ് ഈ മെക്കയിലേക്ക് നാട് കടത്തല്‍ നിരസിച്ച കഥയും വെടിയുണ്ടകള്‍ക്ക് മുന്നില്‍ വിരിമാറ് കാണിച്ച കഥയുമൊക്കെ കിട്ടുന്നത്. അതൊന്ന് വിശദമാക്കിയാല്‍ നന്നായിരുന്നു.
ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരുന്നില്ല എങ്കില്‍ നിങ്ങള്‍ ഇത് വരെ പറഞ്ഞത് മുഴുവന്‍ നുണയായിരുന്നു എന്ന് മാത്രമല്ല തെളിയുന്നത്. ഒരു മനുഷ്യകുരുതിയെ വെള്ളയടിച്ച് സ്വാതന്ത്ര്യസമരവും കര്‍ഷക പ്രക്ഷോഭവും ഒക്കെ ആക്കി തീര്‍ക്കാനുള്ള ശ്രമമായിരുന്നു എന്നു കൂടിയാണ് മനസ്സിലാക്കേണ്ടത്.
അതെന്തിനാണ് എന്നാണ് ചോദ്യം. സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാ ഗാന്ധി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കത്തെഴുതി ചോദിച്ച ഒരു ചോദ്യമുണ്ട്. എന്താണ് ബ്രിട്ടീഷുകാരുമായി നിങ്ങള്‍ക്കുള്ള രഹസ്യ ഇടപാട്. അതേ ചോദ്യം മറ്റൊരു രൂപത്തില്‍ ഇന്ന് ചോദിക്കുകയാണ്. എന്താണ് നിങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദികളുമായുള്ള രഹസ്യ ഇടപാട് ??
അവര്‍ നടത്തുന്ന വംശഹത്യകളെ ന്യായീകരിക്കാനും വെള്ളപൂശാനും കേരള നിയമസഭാ സ്പീക്കര്‍ തന്നെ നേരിട്ട് വരുന്നതിന്റെ കാരണമെന്താണ് ?? എന്താണ് ഇതിലുള്ള നിങ്ങളുടെ താത്പര്യം ??
ഉത്തരം വ്യക്തമാണ്. ആഗോളതലത്തില്‍ ഒരു ഇടത് ജിഹാദി സഖ്യം രൂപപ്പെടുന്നുണ്ട്. താലിബാന് അഫ്ഗാന് പിടിച്ചെടുത്തപ്പോഴും അവരെ അംഗീകരിക്കാനും ഒപ്പം നില്‍ക്കാനും ആദ്യം മുന്നിട്ടിറങ്ങിയത് ചൈനയാണ്. ഞങ്ങടെ ചൈനയെ ഒന്നും പറഞ്ഞ് പോകരുതെന്നാണ് താലിബാന് നേതാക്കളും പറയുന്നത്. ലോകം മുഴുവന്‍ അസ്ഥിരത സൃഷ്ടിക്കുക ശേഷം അവിടം മുഴുവന്‍ പിടിച്ചെടുക്കുക പരസ്പരം പങ്ക് വയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ട് അധിനിവേശ ശക്തികളാണ് ഇസ്ലാമിക് സ്റ്റേറ്റും കമ്മ്യൂണിസവും. അതിന്റെ പ്രതിഫലനം മാത്രമാണ് കേരളത്തിലും നമ്മള് കാണുന്നത്.
നൂറു വര്‍ഷങ്ങള്‍ക്കപ്പുറം താലിബാനിലേത് വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്ന് വെള്ളപൂശപ്പെടും എന്നും അറിയാം. പക്ഷേ ചരിത്രത്തെ അങ്ങനങ്ങ് വളച്ചൊടിക്കാന്‍ വിട്ട് തരാന്‍ ഞങ്ങളും ഉദ്ധേശിക്കുന്നില്ല. ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും. ഒന്നുകില്‍ ഉത്തരം തരിക അല്ലെങ്കില്‍ ഇ.എം.എസ് ഓടിയത് പോലെ ഓട്ടം തുടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: