കോഴിക്കോട്: കേരളത്തിലെ കൊവിഡ് തീവ്രവ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യം കൊവിഡിനെ പൊരുതി തോല്പ്പിക്കുമ്പോള് കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് സുപരേന്ദ്രന് വിമര്‍ശിച്ചു. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ കൊവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പര്‍ വണ്‍ എന്ന പി.ആര് പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്കിയ വാക്സിന് പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തതെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു. മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്ട്ടിക്കാര് വാക്സിന് എടുക്കുന്നത് നോക്കി നില്‍ക്കാനായിരുന്നു മലയാളികളുടെ യോഗമെന്നും സുരേന്ദ്രന് പറഞ്ഞു.
കരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍ മാത്രമാണുള്ളതെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. വാക്സിന് സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയായി. കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: