തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കിറ്റെക്സ് വിഷയം വീണ്ടും ചൂട് പിടിക്കുന്നു. പുത്തന്‍ പണക്കാര് കേരളം വിട്ടത് രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന ശിവന്‍കുട്ടിയുടെ കിറ്റെക്സ് മുതലാളിക്കെതിരായ വിമര്‍ശനം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമങ്ങളോ, സംരക്ഷണമോ ഇല്ല. അത് കേരളത്തില്‍ നടക്കില്ലെന്നും തൊഴില്‍ മന്ത്രി കൂടിയായ ശിവന്‍കുട്ടി പറഞ്ഞു.
ഇതോടെ വീണ്ടും കിറ്റെക്സ് വിഷയം ചൂട് പിടിച്ചേക്കും. ഇടത് സര്‍ക്കാര്‍ നടത്തിയ റെയ്ഡ് ഉള്‍പ്പെടെയുള്ള പീഢനങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് കിറ്റെക്സിന് അനുകൂലമായ തരംഗമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: