ന്യൂദല്‍ഹി: ചില ആസ്തികള്‍ വിറ്റ് പണം സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയോട് കോണ്‍ഗ്രസിന്റെ ഭരണ കാലത്തും ആസ്തികള്‍ വിറ്റഴിച്ചിരുന്നവുെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കോണ്‍ഗ്രസിന്റെ കാലത്ത് നടന്ന ആസ്തി വിറ്റഴിക്കലുകള്‍ അഴിമതിയായിരുന്നോ എന്ന് സ്മൃതി ഇറാനി ചോദിച്ചു. രാഹുലിന്റെ അമ്മ രാജ്യത്തെ വിറ്റഴിക്കുകയായിരുന്നോ എന്നാണോ രാഹുല്‍ ആരോപിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.
മുംബൈ-പുണെ എക്സ്പ്രസ് വേ ആസ്തി വിറ്റഴിച്ചതിന്റെ ഭാഗമായി 8000 കോടിയാണ് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സമാഹരിച്ചത്. മോദി സര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിയില്‍ വിയോജിപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈ-പുണെ എക്സ്പ്രസ് വേ ആസ്തി വില്‍പ്പനയിലൂടെ സമാഹരിച്ച 8000 കോടിയെക്കുറിച്ച് രാഹുല്‍ വിശദീകരിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന രാഹുലിന്റെ പഴയ മണ്ഡലമായ അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: