ന്യൂദല്‍ഹി: കാബൂളിന് ശേഷം ഇനി ദല്‍ഹി വീഴുമെന്ന് നിരോധിച്ച സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. പ്രധാനമന്ത്രിയ്ക്കുള്ള വീഡിയോ സന്ദേശത്തിലാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കാര്‍ഷിക ബില്ലിനെതിരെ ഇടനിലക്കാര്‍ നടത്തുന്ന സമരത്തെ സഹായിക്കുന്ന സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ്. ഇപ്പോള്‍ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് എന്‍ജിഒ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയത് ഇന്ത്യക്കുള്ള സന്ദേശമാണെന്ന് വീഡിയോയിൽ പന്നു പറയുന്നു. സ്വാതന്ത്ര്യം കിട്ടുന്നതുവരെ അവിടുത്തെ ജനത സമരം ചെയ്യുമെന്ന സൂചനയാണിത്. 1984 മുതൽ പഞ്ചാബിനെ മോചിപ്പിക്കാൻ സിഖുകാർ ശ്രമിക്കുകയാണെന്നും പന്നു പറയുന്നു. ദൽഹിയുടെ പതനം അനിവാര്യമാണെന്നും പന്നു വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നു.
പഞ്ചാബിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കാന്‍ താലിബാന്റെ സഹായം തേടുമെന്നും ഗുര്‍പത്വന്ത് സിംഗ് പന്നു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ തലവൻ ഗുർപത്വന്ത് സിംഗ് പന്നു വീഡിയോ പുറത്ത് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: