ന്യൂദല്‍ഹി: ബോളിവുഡ് താരം സല്മാന് ഖാനെ സുരക്ഷാ പരശോധനയ്ക്കായി തടഞ്ഞ സംഭവത്തില്‍ ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വ്യവസായ സുരക്ഷാ സേന. ജോലിയില്‍ ആത്മാര്‍ത്ഥതയും പ്രൊഫഷണലിസവും കാണിച്ച ഉദ്യോഗസ്ഥന് അര്‍ഹിക്കുന്ന പാരിതോഷികം നല്‍കുമെന്ന് സിഐഎസ്എഫ് ട്വിറ്ററിലൂടെ വ്യ്ക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സിഐഎസ്എഫ് തള്ളി. പ്രചരിക്കുന്ന ട്വീറ്റുകള്‍ വാസ്തവ വിരുദ്ധവും അസത്യവുമാണെന്ന് സിഐഎസ്എഫ് ട്വീറ്റ് ചെയ്തു.
കത്രീന കൈഫിനൊപ്പം വേഷമിടുന്ന വരാനിരിക്കുന്ന ചിത്രമായ ടൈഗര്‍ മൂന്നിന്റെ ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് കടക്കവെ സല്മാന് ഖാനെ ഉദ്യോഗസ്ഥന് തടയുകയായിരുന്നു. സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാന്‍ ്അദേഹം സല്‍മാനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ഉദ്യോഗസ്ഥനെ പ്രശംസിച്ച് നിരവധി പേര് രംഗത്തുവരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: