കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പുതിയ പ്രതിരോധ മന്ത്രി കൊടുംഭീകരന് മുല്ല അബ്ദുള്‍ ഖായം സാക്കിര്‍. ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്ന കൊടും ഭീകരനാണ് സാക്കിര്‍. 2007 ല്‍ അമേരിക്കന്‍ ഭരണകൂടം ഇയാളെ ജയില്‍ മോചിതനാക്കിയിരുന്നു. ഈ ഭീകരനായ മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്. അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധ പരിശീലനവും കിട്ടിയിട്ടുണ്ട്. മുല്ല ഒമറിന്റെ നേതൃത്വത്തില്‍ താലിബാന് രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി.
ഇറാന് ഉള്‍പ്പടെയുള്ള പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാള്‍. അഫ്ഗാന് പിടിച്ചടക്കാനുള്ള യുദ്ധത്തിന് തന്ത്രങ്ങള്‍ ഒരുക്കിയതും സാക്കിറാണ്. 1973 ല്‍ ജനിച്ച മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെ 2001ലാണ് അമേരിക്കന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ഗ്വാണ്ടനാമോ ജയിലില്‍ അടച്ചു. ഇനി യുദ്ധം ചെയ്യില്ലെന്നും താലിബാന് അനുകൂല നിലപാട് എടുക്കില്ലെന്നും അമേരിക്കന്‍ സൈന്യത്തിന് മുന്നില്‍ സമ്മതിച്ചശേഷമാണ് സാക്കിറിനെ മോചിപ്പിച്ചത്. അങ്ങനെയാണ് സാക്കിര്‍ ഗ്വാണ്ടനാമോയില്‍ നിന്ന് ജീവനോടെ പുറത്തുവരുന്ന അപൂര്‍വം തടവുകാരില്‍ ഒരാളായി മാറിയത്.
മോചിതനായതോടെ അമേരിക്കയ്ക്ക് കൊടുത്ത വാക്ക് ലംഘിച്ചുകൊണ്ട് താലിബാനുമായി സഹകരിച്ചു. താലിബാന്റെ ജനറല്‍ മിലിട്ടറി കമാന്‍ഡറായി നിയമിതനാവുകയും ചെയ്തു. ഇതിനുമുമ്പ് ഹെല്‍മണ്ടിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്കിര്‍ നേതൃത്വം നല്‍കിയതായി കരുതപ്പെടുന്നു. കാബൂളിലെ അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച താലിബാന് ഭീകരര്‍ക്ക് നേതൃത്വം കൊടുത്തതും സാക്കിര്‍ തന്നെയായിരുന്നു. അഷ്റഫ് ഗനി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനോട് സാക്കിറിന് കടുത്ത എതിര്‍പ്പായിരുന്നു. പഴയ താലിബാന് നയങ്ങള്‍ അതേപടി നടപ്പാക്കണമെന്നാണ് സാക്കിറിന്റെ ആവശ്യം. അഫ്ഗാനിലാണ് ജനനമെങ്കിലും വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ ഈ ഭീകരന് വിദേശികളാേട് ഒരുതരത്തിലും ക്ഷമിക്കതരുത് ആവര്‍ത്തിക്കുന്ന ആളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: