റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 36 കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാള്‍ഡോ നിഷേധിച്ചിരുന്നു.സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാര്‍ഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: