ന്യൂദല്‍ഹി : ജനപ്രതിനിധികള്‍ക്കെതിരെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. 20 മുതല്‍ 30 വര്‍ഷത്തോളമായി വിവിധ കോടതികളില്‍ എംഎല്‍എ, എംപിമാര്‍ക്കെതിരെ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്്. കേസുകളില്‍ തീര്‍പ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അറിയിച്ചു.
കേസുകളില്‍ ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രോസിക്യൂഷന് നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം. കേസ് നടപടികള്‍ വൈകുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും സുപ്രീംകോടതി വിമര്‍ശിച്ചു. സിബിഐ, ഇഡി കേസ് നടത്തിപ്പിലും കാലതാമസം നേരിടുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗാമായി സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കും. അതിന് ശേഷം ഒരു നടപടിയും ഉണ്ടാകില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വലിച്ചുനീട്ടുന്നത് എന്തിനാണ്. ഇക്കാര്യത്തില്‍ കേന്ദ്രം വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ മറുപടി നല്കി. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ഇറക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ദല്‍ഹിയില്‍ ഇരുന്ന് എല്ലാ സംസ്ഥാനങ്ങളിലേയും കോടതികളെ നിരീക്ഷിക്കാന്‍ സുപ്രീംകോടതിക്കാവില്ല. അതിനാല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍്ത്തിയാക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: