ചെന്നൈ: നടന് ആര്യയാണെന്ന വ്യാജേന ചാറ്റിംഗ് നടത്തി യുവതിയെ കബളിപ്പിച്ച് പണം തട്ടിയ രണ്ട് പേര് പിടിയില്‍. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍, മുഹമ്മദ് ഹുസൈനി എന്നിവരാണ് അറസ്റ്റിലായത്. ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയെയാണ് ഇവര്‍ ചാറ്റിംഗിലൂടെ കബളിപ്പിച്ചത്.
യുവാക്കള്‍ ജര്‍മനിയില്‍ താമസിക്കുന്ന യുവതിയില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയത്. ചെന്നൈ സൈബര്‍ പോലീസാണ് ഇവരെ കണ്ടെത്തിയത്. ഓണ്‍ലൈന്‍വഴിയാണ് ഇവര്‍ യുവതിയുമായി അടുക്കുന്നത്. തുടര്‍ന്ന് നടന് ആര്യയാണെന്നും യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറയുകയായിരുന്നു. ഉടന്‍ താന്‍ വിവാഹമോചിതനാകുമെന്നും പറഞ്ഞപ്പോള്‍ യുവതി വിശ്വസിച്ചു. പിന്നീട് പല തവണയായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
സംശയം തോന്നിയ യുവതി സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആര്യയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും, വിവാഹവാഗ്ദാനം നല്കി തന്നെ വഞ്ചിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നടന് ആര്യയേയും ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ചാറ്റിംഗ് നടന്നത് ഫേയ്ക്ക് അക്കൗണ്ടില്‍ നിന്നാണെന്ന് മനസ്സിലാവുകയും പ്രതികള്‍ വലയിലാവുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: