കൊല്ലം : കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന് ആരോപണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് പോലീസ് ക്ലീന്‍ ചിറ്റ് നല്കി. പീഡനക്കേസ് പിന്‍വലിക്കാന്‍ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. വിഷയx നല്ലരീതിയില്‍ പരിഹരിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇരയുടെ പേരോ ഇരയ്ക്കെതിരെ മന്ത്രി പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ശശീന്ദ്രനെതിരെ കേസെടുക്കാന്‍ ആവില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. നല്ലരീതിയില്‍ തീര്‍ക്കുക എന്നതിന് നിഘണ്ടുവില്‍ വേണ്ടത് പോലെ ചെയ്യുക എന്നാണെന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പ്രശ്നം തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത്. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ഥത്തിലാണ് ഇരയപുടെ അച്ഛനുമായുള്ള സംസാരം. ഇതില്‍ ഇരയുടെ പേരൊന്നും പരാമര്‍ശിച്ചിട്ടില്ല.
കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറി.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്. അതേസമയം അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പരാതിയില്‍ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: