ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനില്‍ നിന്നും 78 പേരുടെ സംഘവുമായി എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. 78 പേരാണ് വിമാനത്താവളത്തില്‍ ഉള്ളത്. കാബൂളില്‍ നിന്ന് താജിക്കിസ്ഥാനിലേക്ക് എത്തിച്ച് അവിടെ നിന്നുമാണ് ദല്‍ഹിയിലേക്ക് തിരിച്ചത്.
ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ തിങ്കളാഴ്ചയാണ് താജിക്കിസ്ഥാനില്‍ എത്തിയത്. താലിബാന്‍ ഭരണം കയ്യേറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. അഫ്ഗാനില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റും വിവിധ ഘട്ടങ്ങളായാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
അതേസമയം രക്ഷാദൗത്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര നടപടികള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും അറിയിക്കാന്‍ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കക്ഷി നേതാക്കളേയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വിശദാംശങ്ങള്‍ അറിയിക്കും. ഒപ്പം താലിബാനോടുള്ള നയവും വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: