കോഴിക്കോട്: ധീരദേശാഭിമാനിയായ സ്വാതന്ത്ര്യസമര നായകന് ഭഗത് സിങ്ങിനെ അപമാനിച്ച സ്പീക്കര്‍ എം.ബി. രാജേഷ് കേരളത്തിന് അപമാനമാണെന്ന് മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.സി.ഐ. ഐസക്ക്. ഭഗത് സിങ്ങിനെ ജിഹാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി താരതമ്യം ചെയ്ത രാജേഷിന്റെ നിലപാടില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. ചരിത്രബോധമോ വകതിരിവോ ഇല്ലാതെ ധീരദേശാഭിമാനികളെ അപമാനിക്കുന്ന സ്പീ
ക്കര് സ്വാതന്ത്ര്യസമര പാരമ്പര്യത്തെയാണ് അപമാനിച്ചിരിക്കുന്നത്. മുന്‍പ് മഹാത്മാ ഗാന്ധിജിയെ മദനിയോടുപമിച്ച അതേ മനശ്ശാസ്ത്രമാണ് സ്പീക്കറെ നയിക്കുന്നതെന്നും ഡോ. ഐസക്ക് ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാതെ പോരാടിയ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്.
ഭഗത് സിങ്ങിനെക്കുറിച്ചോ അല്ലെങ്കില്‍ ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെക്കുറിച്ചോ അല്ലെങ്കില്‍ ഇത് രണ്ടിനെക്കുറിച്ചോ വിവരമില്ലെന്ന് വിളിച്ചറിയിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ കമ്യൂണിസ്റ്റ് പാരമ്പര്യമാണ് സിരകളിലുള്ളതെങ്കിലും താന്‍ വഹിക്കുന്ന സ്ഥാനത്തെക്കുറിച്ചെങ്കിലും രാജേഷ് ചിന്തിക്കേണ്ടതായിരുന്നു.
ലൈബ്രറി കൗണ്‍സിലിന്റെ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ലൈബ്രറിക്കകത്തിരിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രമെങ്കിലും രാജേഷ് ഒരു തവണ വായിച്ചിരുന്നുവെങ്കില്‍ കേരളത്തെ നാണംകെടുത്തിയ ഈ പ്രസ്താവന പുറപ്പെടുവിക്കില്ലായിരുന്നു. വേദിയില്‍ പ്രസംഗിച്ച മുന്‍ സിമി നേതാവിന്റെ സമീപനം തന്നെയാണ് തനിക്കുമെന്ന് സ്പീക്കര്‍ വെളിപ്പെടുത്തുകയായിരുന്നു. ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിച്ച സ്പീക്കര്‍ കേരളത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: