കണ്ണൂര്‍ : ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ കനാലില്‍ ചാക്കില്‍കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ടത് മരം മോഷണത്തെ കുറിച്ച് വിവരം നൽകിയ യുവാവാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തിയത് തേക്ക് മോഷണക്കേസിലെ പ്രതികളാണെന്ന് പോലീസ് സൂചിപ്പിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കനാലില്‍ തള്ളുകയായിരുന്നു. അബ്ദുള്‍ ഷുക്കൂര്‍, റിയാസ് എന്നിവരാണ് പ്രതികള്‍. ഓഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാള്‍ പോലീസിന് കൈമാറിയത്.
കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 19 നാണ് യുവാവിനെ കാണാതായത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: