തിരുവനന്തപുരം : അഫ്ഗാനിസ്ഥാന് ഒരു പാഠമാണ്. ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്കാന് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്. അവരെ ആരാണ് വളര്‍ത്തിയത് എന്ന് എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. ഈ കാലത്ത് മനുഷ്യത്വം നിറഞ്ഞ ഗുരു വചനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്. ജാതിക്കും മതത്തിനും അതീതമായ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയണം. അപ്പോഴേ ഗുരുവിനെ സ്നേഹിക്കുന്നുവെന്ന് പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിച്ച ഗുരുക്കന്മാര് ധാരാളം ഉണ്ട്. എന്നാല്‍ ആ പ്രവര്‍ത്തനത്തിലൂടെ ജന്മനാടിന്റെ ചരിത്രം തന്നെ വിജയകരമായി മാറ്റി എഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ, അത് ശ്രീ നാരായണ ഗുരുവാണ്.
ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വയ്ക്കുന്നത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലിക്കു്ന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: