Categories: Travel

തുറന്നു, സന്ദര്‍ശകര്‍ക്കായി ജഡായുപ്പാറ

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞു വരുന്നവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ ടെസ്റ്റ് കഴിഞ്ഞുവരുന്നവര്‍ 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.

Published by

കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടന്ന ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് സന്ദര്‍ശകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുമായി കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം. പ്രോജക്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ചും ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും വേണം സന്ദര്‍ശിക്കാന്‍.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞു വരുന്നവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ ടെസ്റ്റ് കഴിഞ്ഞുവരുന്നവര്‍ 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. കൊവിഡ് രോഗം ഭേദമായി ഒരു മാസം കഴിഞ്ഞ സന്ദര്‍ശകര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വന്നാലെ പ്രവേശനം അനുവദിക്കൂ. 16 വയസ്സിന് താഴെ പ്രായമുള്ള സന്ദര്‍ശകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ബാധകമല്ല. കര്‍ശന നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ഓണ്‍ ലൈന്‍ ടിക്കറ്റ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കേബിള്‍ കാറിനും എന്‍ട്രി ഫീസിനുമായി 450 രൂപയാണ് ഈടാക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts