Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉത്രാടസദ്യയുണ്ട് വാനരസേന

നാലമ്പലത്തിനുള്ളിലെ വാനരഭോജന ശാലയിലായിരുന്നു രാവിലെ പതിനൊന്നരയോടെ സദ്യ ഒരുക്കിയത്. തൂശനിലയിട്ട് തൊടുകറികള്‍ എല്ലാം വിളമ്പി. ചോറും പരിപ്പും പര്‍പ്പടകവും സാമ്പാറും പുളിശേരിയും പായസവും അടക്കം എല്ലാം ഗംഭീരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 10:59 am IST
in Kollam
sadhya

sadhya

ശാസ്താംകോട്ട: നാക്കിലവെച്ച് പപ്പടം, ഉപ്പേരി, ഇഞ്ചി, നാരങ്ങ മുതല്‍ തൊടുകറികള്‍. പിന്നെ തുമ്പപ്പൂച്ചോറില്‍ ഇളംചൂട് പരിപ്പും ഒഴിച്ചപ്പോള്‍ പൊന്തിയ ഗന്ധത്തില്‍ ഊട്ടിനെത്തിയവര്‍ ഒന്നിളകി. എന്നാലും വിളിക്കും വരെ കാക്കണം അതാണ് ആചാരം. ഒടുവില്‍ വിളമ്പുകാര്‍ മാറി ഊട്ടിന് ക്ഷണമെത്തി. പിന്നെ കൊറോണയും സാമൂഹിക അകലവുമൊക്കെ എവിടെയോ പോയി.

കൊവിഡ് കാലത്ത് വേറിട്ട ഓണാഘോഷത്തിന് ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ തിരുമുറ്റം എല്ലാതവണത്തേയും പോലെ ഇന്നലെയും വേദിയായി. ഓണസദ്യയും ഓണത്തല്ലും ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ക്ഷേത്രത്തിലെത്തി ഭക്തര്‍ ഓണാഘോഷത്തിന് കാണികളായി. ക്ഷേത്രത്തിലെ അന്തേവാസികളായ വാനരക്കൂട്ടത്തിന് ഇന്നലെ ഉത്രാട സദ്യ വിളമ്പിയതായിരുന്നു രംഗം. നാലമ്പലത്തിനുള്ളിലെ വാനരഭോജന ശാലയിലായിരുന്നു രാവിലെ പതിനൊന്നരയോടെ സദ്യ ഒരുക്കിയത്. തൂശനിലയിട്ട് തൊടുകറികള്‍ എല്ലാം വിളമ്പി. ചോറും പരിപ്പും പര്‍പ്പടകവും സാമ്പാറും പുളിശേരിയും പായസവും അടക്കം എല്ലാം ഗംഭീരം.  

സദ്യവട്ടങ്ങള്‍ എല്ലാം ഇലയില്‍ നിരന്നു കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള മരകൊമ്പുകളിലും മതില്‍ കെട്ടിന് മുകളിലും ഇരുന്ന വാനര സംഘത്തെ ക്ഷേത്ര ജീവനക്കാര്‍ പ്രത്യേക ശബ്ദമുണ്ടാക്കി സദ്യയുണ്ണാന്‍ ക്ഷണിച്ചു. അതിന് മുന്‍പേ തന്നെ ചില മിടുക്കന്‍മാര്‍ ഭോജന ശാലയുടെ പുറത്ത് പതിയിരിപ്പുണ്ടായിരുന്നു. ക്ഷേത്രം ജീവനക്കാര്‍ ‘സദ്യ ഉണ്ണാന്‍ ക്ഷണിച്ച’തോടെ കാണാനായത് നിയന്ത്രണം വിട്ടുള്ള തള്ളിക്കയറ്റമായിരുന്നു. ഞാന്‍ മുന്‍പേ എന്ന മട്ടില്‍ ആദ്യത്തെ രണ്ട് മിനിറ്റ് പരസ്പരം മല്ലടിച്ച ശേഷം ഇലയില്‍ വിളമ്പിയത് കൂട്ടത്തിലുണ്ടായിരുന്ന വാനര മൂപ്പന്‍ മണത്തും രുചിച്ചും നോക്കി. പിന്നീട് വാരിവലിച്ചുള്ള തീറ്റിയായി. അടുത്തിരിക്കുന്ന ഇലയില്‍ കയ്യിട്ടുവാരിയും പിറുപിറുത്തും പോരടിച്ചും അന്‍പതോളം വരുന്ന വാനര കൂട്ടം അരമണിക്കൂറിനകം പന്തി കാലിയാക്കി.

ക്ഷേത്രത്തിലെ അന്തേവാസികളായ വാനരര്‍ ക്ഷേത്ര ഉല്‍പ്പത്തി കാലം മുതല്‍ ഉണ്ടന്നാണ് ഐതീഹ്യം. തേവരുടെ തോഴര്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ വാനരപ്പടയെ പരിപാലിക്കുന്നതും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണിവിടെ എത്തുന്ന ഭക്തര്‍ക്ക്. ഇന്നലെ ക്ഷേത്രത്തില്‍ വാനരര്‍ക്ക് ഉത്രാട സദ്യ ഒരുക്കിയത് മുന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.വി അരവിന്ദാക്ഷന്‍ നായരാണ്.

Tags: OnamMonkeyഉത്രാടംVanarasena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

Kerala

പാലോട് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം: വനംവകുപ്പ് അന്വേഷണം തുടങ്ങി

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.