തിരുവനന്തപുരം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുന്ധതി റോയി. പശ്ചിമബംഗാളിലേതുപോലെ കേരളത്തില്‍ സിപിഎം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണെന്നും അരുന്ധതി റോയ് പറഞ്ഞു.
ഒരു പ്രമുഖ പത്രത്തിന്റെ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയിയുടെ ഈ വിലയിരുത്തല്‍.
പശ്ചിമബംഗാളിലേതുപോലെ കേരളത്തില്‍ സിപിഎം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അതിന് അനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ. പക്ഷെ ഇപ്രവശ്യം ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്.- അരുന്ധതി റോയി പറഞ്ഞു.
ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത് തുടര്‍ഭരണം കൊണ്ടാണെന്നും അരുന്ധതി റോയ് വിശദീകരിക്കുന്നു. “സിപിഎമ്മിന് ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങളെ സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇന്ന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ദുരന്തമാണ്”, അരുന്ധതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: