അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ മഹത്വത്തിന്റെ ശോഭയുള്ള സ്തംഭം രാമക്ഷേത്രത്തിന്റെ രൂപത്തില്‍ ഉയര്‍ന്നുവരുന്നു വെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളില്‍ സൗഹാര്‍ദ്ദപരമായ പരിഹാരങ്ങളിലേക്ക് രാജ്യം നീങ്ങുകയാണ്. സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
നൂറ്റാണ്ടുകളുടെ ശക്തമായ ഇച്ഛാശക്തിയും പ്രത്യയശാസ്ത്രപരമായ തുടര്‍ച്ചയുമാണ് സോമനാഥ ക്ഷേത്രത്തിന്റെ മഹത്തായ പുനരുദ്ധാരണത്തിന് കാരണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജേന്ദ്ര പ്രസാദ് ജി, സര്‍ദാര്‍ പട്ടേല്‍, കെ എം മുന്‍ഷി തുടങ്ങിയ മഹാന്മാര്‍ സ്വാതന്ത്ര്യാനന്തരവും ഈ ക്യാമ്പയിന് ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നിട്ടും, ഒടുവില്‍ സോമനാഥ് ക്ഷേത്രം 1950 ല്‍ ആധുനിക ഇന്ത്യയുടെ ദിവ്യസ്തംഭമായി അംഗീകരിക്കപ്പെട്ടു.
നമ്മുടെ വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്തുന്നതിനും ഒരു പുതിയ ഭാവി സൃഷ്ടിക്കുന്നതിനും നമ്മുടെ ചിന്തകള്‍ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭൂമിശാസ്ത്രപരമായ ബന്ധം സ്ഥാപിക്കല്‍ മാത്രമല്ല, ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ‘ഭാരത് ജോഡോ ആന്ദോളന്‍’ എന്ന തന്റെ സന്ദേശം പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. ‘ഇതും ഭാവി ഇന്ത്യ കെട്ടിപ്പടുക്കലിനെ നമ്മുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞയാണ്’ പ്രധാനമന്ത്രി പറഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും സാരാംശം ഏവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്നിവയാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഐക്യത്തിന് അടിവരയിടുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു. ‘പടിഞ്ഞാറ് സോമനാഥും നാഗേശ്വറും മുതല്‍ കിഴക്ക് വൈദ്യനാഥന്‍ വരെ, വടക്ക് ബാബ കേദാര്‍നാഥ് മുതല്‍ ഇന്ത്യയുടെ തെക്കേയറ്റത്ത് രാമേശ്വരം വരെ, ഈ 12 ജ്യോതിര്‍ലിംഗങ്ങള്‍ ഇന്ത്യ മുഴുവന്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, നമ്മുടെ നാലുപുണ്യ സ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്, നമ്മുടെ ശക്തിപീഠങ്ങളുടെ ആശയം, നമ്മുടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ വ്യത്യസ്ത തീര്‍ത്ഥാടനങ്ങള്‍ നടത്തല്‍, നമ്മുടെ വിശ്വാസത്തിന്റെ ഈ രൂപരേഖ യഥാര്‍ത്ഥത്തില്‍ ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സത്തയുടെ ആവിഷ്‌കരണമാണ്.
രാഷ്‌ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതില്‍ ആത്മീയതയുടെ പങ്ക് തുടര്‍ന്നു വിവരിച്ച പ്രധാനമന്ത്രി, ടൂറിസത്തിന്റെയും ആത്മീയ ടൂറിസത്തിന്റെയും ദേശീയ അന്തര്‍ദേശീയ സാധ്യതകള്‍ ചൂണ്ടിക്കാട്ടി. ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് രാജ്യം പൗരാണിക പ്രൗഢി പുനഃസ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: