തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയവേളയില്‍ പി കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് തിളക്കമുള്ളതാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തില്‍ കോഴിക്കോട് കടപ്പുറത്ത് പങ്കെടുത്തപ്പോള്‍ പൊലീസ് ഭീകരമായി മര്‍ദിച്ചു. കൈയില്‍ പിടിച്ച ത്രിവര്‍ണ പതാക ബോധംപോകുംവരെ അദേഹം ഉയര്‍ത്തിപ്പിടിച്ചുവെന്നും കോടിയേരി വിവരിച്ചു. തിരുവനന്തപുരത്ത് കേരള മീഡിയ അക്കാദമിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാരും സംഘപരിവാറും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശപ്പെടുകയാണെന്നും അത് തുറന്നുകാട്ടാനാണ് സ്വാതന്ത്ര്യദിനവേളയില്‍ കമ്യൂണിസ്റ്റുകാര്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇത് ചരിത്രത്തിലെ തകിടംമറിയല്‍ എന്നവിധത്തില്‍ ബിജെപിയും മാധ്യമങ്ങളും കോണ്‍ഗ്രസും ചിത്രീകരിക്കുന്നത് അര്‍ഥശൂന്യമാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: