ജലന്ധര്‍: കശ്മീര്‍ വേറെ രാജ്യമാണെന്ന് ആഗസ്ത് 17ന് നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ദുവിന്റെ ഉപദേശകന് മല്‍വീന്ദര്‍ സിംഗ്. ഈ അഭിപ്രായപ്രകടനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്.
കശ്മീര്‍ കശ്മീരി ജനതയുടെ രാജ്യമാണ്. 1947ല്‍ യുഎന്‍ഒ തീരുമാനപ്രകാരം ഇന്ത്യ വിടാന്‍ തീരുമാനിച്ചതാണ്. അവര്‍. ഇന്ത്യയുടെ തീരുമാനപ്രകാരം അധിനിവേശ കശ്മീരിന് പുറമെ കശ്മീര്‍ രണ്ടായി- ഒരു ഭാഗം പാകിസ്ഥാന്റെയും മറ്റേ ഭാഗം ഇന്ത്യയുടേതുമായി മാറി.,’ മല്‍വീന്ദര്‍ സിംഗിന്റെ പോസ്റ്റില്‍ പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും അനധികൃതമായി പാകിസ്ഥാനില്‍ അധിനിവേശം നടത്തിയിരിക്കുകയാണെന്നും മല്‍വീന്ദര്‍ സിംഗ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരും ഇന്ത്യയുടെ ഭാഗമാണെങ്കില്‍ 1947ല്‍ രാജാവ് ഹരിസിംഗുമായി എന്ത് കരാറായിരുന്നു നടത്തിയത്? എന്നും മല്‍വീന്ദര്‍ ചോദിക്കുന്നു.
370ാം വകുപ്പ്, 35എ വകുപ്പ് എന്നിങ്ങനെ കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇപ്പോള്‍ മല്‍വീന്ദര്‍ സിംഗിന്റെ വിവാദ പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനം പഞ്ചാബില്‍ ഉയരുകയാണ്. ഈ വിവാദ പ്രസ്താവനയുടെ പേരില്‍ മല്‍വീന്ദര്‍ മാപ്പ് ചോദിക്കണമെന്ന് ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം മജിദിയ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥമുഖം വെളിവായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: