ലക്നൗ: ‘രക്ഷാബന്ധന്’ ദിവസം പ്രത്യേക സമ്മാനമെന്ന നിലയില്‍ സംസ്ഥാന റോഡ് ഗതാഗത കോര്‍പറേഷന്റെ(യുപിഎസ്ആര്‍ടിസി) എല്ലാ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓഗസ്റ്റ് 21 അര്‍ധരാത്രിമുതല്‍ 22 അര്‍ധരാത്രിവരെയായിരിക്കും ഇത് ലഭ്യമാകുക. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും യോഗി ആദിത്യനാഥ് ഉത്തരവ് നല്കി. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളും സമൂഹിക അകലവും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രക്ഷാബന്ധന് ദിവസം പൊതു പരിപാടികള്‍ അനുവദിക്കില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. വീടുകളില്‍മാത്രമേ ആഘോഷങ്ങള്‍ പാടുള്ളൂ. മധുരപലഹാരങ്ങളും രാഖികളും വില്‍ക്കുന്ന കടകള്‍ ഞായര്‍ തുറക്കാന്‍ അനുവദിക്കണമെന്ന് നിരവധി വനിതാ സംഘടനകള്‍ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ചകളില്‍ സാധാരണ വാരാന്ത്യ കര്‍ഫ്യൂ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: