ദുബായ്: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഓഗസ്റ്റ് 17 മുതല്‍ 24 വരെ ഒരാഴ്ചത്തേക്ക് ആണ് വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ റാപ്പിഡ് കോവിഡ് ടെസ്റ്റ് നടത്താതെ ദുബായില്‍ എത്തിച്ചതിനാലാണ് നടപടി. ഇന്ത്യക്കാര്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കര്‍ശന മാനദണ്ഡങ്ങളാണ് യുഎഇ മുന്നോട്ട് വച്ചിട്ടുള്ളത്.
എന്നാല്‍, എന്നാണ് ഇതു സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ലാതെ ആഗസ്റ്റ് 17 ന് തീരുമാനം പ്രാബല്യത്തില്‍ വരുകയായിരുന്നു. ഇന്‍ഡിഗോയുടെ ദുബൈയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇതോടെ, ആയിരക്കണക്കിന് പേര്‍ അവസാന നിമിഷം പ്രശ്‌നത്തിലായി. എന്നാല്‍, ഓഗസ്റ്റ് 24 മുതല്‍ യാത്രക്കാരെ വിമാനങ്ങളില്‍ റീ ബുക്ക് ചെയ്യും അല്ലെങ്കില്‍ പകരം മറ്റൊരു എയര്‍ലൈന്‍ ഉപയോഗിച്ച് ദുബായിലെത്താമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: