ന്യൂദല്‍ഹി: താലിബാന് തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുണ്ടെന്ന ശശി തരൂരിന്റെ ട്വീറ്റ് കേരളം ഭീകരവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന പ്രചാരണത്തിന് തെളിവാണെന്ന് ബിജെപി നേതാവ് വിനീത് ഗോയങ്ക.
ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കപടമതേതരത്വവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തെ നശിപ്പിക്കുകയാണെന്നും ബിജെപി ഐടി വിഭാഗത്തിന്റെ ചുമതലയുള്ള വിനീത് ഗോയങ്ക പറഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തിലേക്ക് ആളുകളുടെ അയക്കുന്ന കേന്ദ്രമായി കേരളം മാറിയിട്ടുണ്ട്. ഇത് എങ്ങിനെയെന്ന് ‘അകത്തെ ശത്രുക്കള്‍’ എന്ന എന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്- വിനീത് ഗോയങ്ക ചൂണ്ടിക്കാട്ടി.
കാബൂളില്‍ ആഹ്ലാദപ്രകടനം നടത്തുന്ന രണ്ട് താലിബാന് പ്രവര്‍ത്തകരുടെ വീഡിയോ ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഒരാള്‍ സംസാരിക്കട്ടെ എന്ന മലയാളത്തില്‍ പറയുന്നുണ്ട്. ഒരാള്‍ മലയാളത്തില്‍ പറയുമ്പോള്‍ അത് കേള്‍ക്കുന്ന മറ്റൊരാളും ഉണ്ടായിരിക്കുമെന്നും അങ്ങിനെ രണ്ട് പേര് ഈ താലിബാന് സംഘത്തിലുണ്ടാകാമെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: