കൊച്ചി : അങ്കമാലി കിടങ്ങൂരിലെ ഒരു വീട്ടിൽ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ ശ്രീലങ്കന്‍ സ്വദേശിയായ സുരേഷ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സുരേഷും കൂട്ടാളിയായ സുന്ദര രാജും അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ നടത്തിയ വെളിപ്പെടുത്തല്‍ ലക്ഷദ്വീപ് മയക്കമരുന്നുകടത്തിന്റെ ഹബ്ബായി മാറുന്നുവെന്ന ആരോപണവും ശരിവെയ്‌ക്കുന്നതായി.
ഇറാനിൽ നിന്ന് വരുന്ന മയക്കുമരുന്നുകൾ ലക്ഷദ്വീപിൽ ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തല്‍. നേരത്തെ കേരളാ തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും അന്വേഷണ ഏജന്‍സി ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തതാണ് പുതിയ രഹസ്യവിവരങ്ങളിലേക്ക് വാതില്‍ തുറന്നത്.
കടൽ മാർഗ്ഗം ഇറാനിലേക്കും , ശ്രീലങ്കയിലേക്കും , പാകിസ്താനിലേക്കും മയക്കു മരുന്ന് കടത്തുന്നതായി നേരത്തേയും റിപ്പോർട്ടുകൾ വന്നിരുന്നു . ഈ മരുന്നുകളും ആയുധങ്ങളും ഇന്ത്യയിലേക്കും എത്താറുണ്ട് . ഇന്ത്യയിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ സുരേഷ്, സുന്ദര രാജ് എന്നിവരെ അങ്കമാലിയിൽ നിന്ന് അന്വേഷണ ഏജൻസികൾ പിടികൂടിയിരുന്നു. ഇവർ എൽടിടിഇയുടെ സ്ലീപ്പർ സെല്ലുകളുമായി അടുത്ത ബന്ധമുള്ളവരാണ്.
കേസുമായി ബന്ധപ്പെട്ട് അങ്കമാലി കിടങ്ങൂരിലെ ഒരു വീട്ടിൽ എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയിരുന്നു .കേസിലെ ഏഴാം പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് കിടങ്ങൂരില്‍ റെയ്ഡ് നടന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നു. സുരേഷ് നിയമവിരുദ്ധമായിട്ടായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലുമുള്ള ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് എന്‍.ഐ.എ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: