മധു ഒരു രാക്ഷസനാണ്. കണ്ട ജന്തുക്കളെ മുഴുവന്‍ അവന് ആഹരിക്കും. അവന് താമസിക്കുന്ന കാടിന് മധുവനമെന്നാണ് പേര്. മധുവനത്തില്‍ ധാരാളം താലവൃക്ഷങ്ങളുണ്ട്. അതില്‍ നിറയെ ഫലങ്ങളും. എന്നാല്‍ അതാര്‍ക്കും ഭുജിക്കാന്‍ പറ്റില്ല. കാരണം താലഫലം അന്വേഷിച്ചെത്തുന്നവരെ മധു കാലുപുരിക്കയക്കും.
താലവനത്തെക്കുറിച്ചു രാമകൃഷ്ണന്മാര് കേട്ടറിഞ്ഞു. ബലരാമന് ബലം പ്രയോഗിച്ചു വനത്തില്‍ കടന്ന് താലവൃക്ഷങ്ങള്‍ പിടിച്ചുകുലുക്കി. ഫലങ്ങള്‍ വീഴുന്ന ശബ്ദം കേട്ടു രാക്ഷസന് ഓടിയടുത്തു. മധുവും കൂട്ടരും കഴുതകളുടെ രൂപത്തിലാണ് ഗോപന്മാരെ ആക്രമിക്കാന്‍ വന്നത്. മധു പിന്‍കാലുകൊണ്ട് ബലരാമനെ ശക്തമായി തൊഴിച്ചു.
ബലരാമന് അവന്റെ തൊഴിയില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. മാത്രമല്ല അവന്റെ പിന്കാലുകള് രണ്ടും കൂട്ടിപ്പിടിച്ചു വട്ടം കറക്കി. മധുവിന്റെ കണ്ണില്‍നിന്നും രക്തം തെറിച്ചു. ധേനുകന്‍ സ്വന്തം രൂപം ധരിച്ചു ബലരാമന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. ബലരാമന് അവനെ ഊക്കോടെ താലവനത്തിലേക്കെറിഞ്ഞു. താലമരത്തിലെ ശേഷിച്ച പഴങ്ങളോടൊപ്പം മധു രാക്ഷസന്റെ ശേഷിച്ച പ്രാണനും പൊലിഞ്ഞു വീണു.
മധുവിന്റെ കഴുതപ്പടയും ഗോപന്മാരെ ആക്രമിക്കാന്‍ മുതിര്‍ന്നു. എന്നാല്‍ രാമകൃഷ്ണന്മാരുടെ കൈക്കരുത്തിനു മുന്നില്‍ അവര്‍ക്കു പിടിച്ചു നില്ക്കാനായില്ല. അവരും നേതാവിനെ അനുഗമിച്ച കാലപുരിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: