കാബൂള്‍: അഫ്ഗാനിസ്ഥാന് താലിബാന് ഭീകരരുടെ നിയന്ത്രണത്തിലായതോടെ രാജ്യത്തുനിന്നുള്ള കൂട്ടപലായനവും തുടരുകയാണ്. എന്നാല്‍ ഈ സുരക്ഷാഭീഷണികള്ക്കിടയിലും കാബൂളിലെ രത്തന്‍ നാഥ് ക്ഷേത്രത്തിലെ പൂജാരിയായ പണ്ഡിറ്റ് രാജേഷ് കുമാര്‍ ക്ഷേത്രം ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഭീരരര്‍ തന്നെ വധിച്ചാലും ക്ഷേത്രം വിട്ടുപോകില്ലെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം.
‘കാബൂള്‍ ഉപേക്ഷിച്ച് പോകാന്‍ ചില ഹിന്ദുക്കള്‍ എന്നോട് ആവശ്യപ്പെട്ടു. യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണവും ചെയ്തു. എന്റെ പൂര്‍വികര്‍ ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ചു. ഞാന്‍ ഇവിടം ഉപേക്ഷിക്കില്ല. താലിബാന് എന്നെ വധിച്ചാല്‍ അത് എന്റെ സേവനമായി ഞാന്‍ കരുതും’- പണ്ഡിറ്റ് രാജേഷ് കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: