ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രതിദിന വാക്സിനേഷന് നല്കിയ നേട്ടം കൈവരിച്ച് ഭാരതം. കഴിഞ്ഞ 24 മണിക്കൂറിനിടെ 88.13 ലക്ഷം വാക്സിന് ഡോസുകളാണ് നല്‍കിയത്. രാജ്യത്തിതുവരെ 55 കോടി വാക്സിനാണ് നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണിവരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 62,12,108 സെഷനുകളിലൂടെ ആകെ 55,47,30,609 ഡോസ് വാക്സിന് നല്കി.
ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
- ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,50,941
രണ്ടാം ഡോസ് 81,20,754
- മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,82,86,002
രണ്ടാം ഡോസ് 1,22,44,940
- 18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,20,24,963
രണ്ടാം ഡോസ് 1,61,02,484
- 45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 11,87,86,699
രണ്ടാം ഡോസ് 4,64,06,915
- 60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,17,46,204
രണ്ടാം ഡോസ് 4,06,60,707
ആകെ 55,47,30,609
ഏവര്‍ക്കും കോവിഡ്19 പ്രതിരോധ കുത്തിവയ്പു നല്കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി. 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്താകെ ഇതുവരെ 3,14,48,754 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,830 പേര് സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേര്‍ക്കാണ്. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ 51ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,69,846 പേരാണ്. 146 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,63,985 പരിശോധനകള്‍ നടത്തി. ആകെ 49.66 കോടിയിലേറെ (49,66,29,524) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.98 ശതമാനമാണ്. 53 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.61 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 22ാം ദിവസവും 3 ശതമാനത്തില്‍ താഴെ തുടരുന്നു. 71 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: