ന്യൂദല്‍ഹി: ‘പ്രധാനമന്ത്രിയായി തിരിച്ചെത്താന്‍ നിയമപ്രകാരം അദ്ദേഹത്തിന്(നരേന്ദ്രമോദി) കഴിയില്ല’ എന്ന ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ആന്‍ഡ്രിയ ഡിസൂസയുടെ പ്രസ്താവന തിങ്കളാഴ്ച കോണ്‍ഗ്രസിനെ തന്നെ അമ്പരപ്പിലാക്കി. ‘മോദിയുടെ കാലാവധി 2024-ല്‍ കഴിയും. പ്രധാനമന്ത്രിയായി തിരിച്ചെത്താന്‍ നിയമപ്രകാരം അദ്ദേഹത്തിന് കഴിയില്ല. ബിജെപിയില്‍നിന്നുള്ള അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും’- ഇതായിരുന്നു റിയ ഡിസൂസ എന്നറിയപ്പെടുന്ന ആന്‍ഡ്രിയയുടെ ട്വീറ്റ്.
പോസ്റ്റ് വൈറലായതോടെ ട്രോളര്‍മാര്‍ക്ക് വീണ് കിട്ടിയ അവസരമായി ഇത് മാറി . ഇന്ത്യന്‍ ഭരണഘടനയില്‍ വിലക്കുകള്‍ ഇല്ലാത്തതിനാല്‍ ഒരാള്‍ക്ക് എത്രവട്ടം വേണമെങ്കിലും പ്രധാനമന്ത്രിയുടെ പദവി വഹിക്കാം. വെസ്റ്റ്മിന്‍സ്റ്റര്‍ രീതിയിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ലോക്‌സഭാംഗങ്ങളായി എത്തുന്നത്. ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങള്‍ സാങ്കേതികമായി സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. നിയമസഭാംഗങ്ങളാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.
കോണ്‍ഗ്രസ് നേതാവിന് ഇന്ത്യന്‍ ഭരണ ഘടനയെക്കുറിച്ച് ധാരണയില്ലെന്ന് ഒരാള്‍ വിമര്‍ശിച്ചു. മറ്റൊരാള്‍ പാര്‍ട്ടി അംഗത്തിന്റെ അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തേടി. ഇങ്ങനെ പോകുന്നു റിയയ്‌ക്കെതിരായ പരിഹാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: