കൊല്ലം: ഓണാഘോഷ സമയങ്ങളില്‍ കൊവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളും മാനദണ്ഡപാലനവും ഉറപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകും. പ്രതിരോധ ശീലങ്ങള്‍ വീടുകളിലും തൊഴിലിടങ്ങളിലും കൃത്യമായി പാലിക്കണം. പുറത്തു പോകുമ്പോള്‍ കുട്ടികളെ കൂട്ടാതിരിക്കലാണ് പ്രധാനം. വീഴ്ച കൂടാതെ മാസ്ക് ധരിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വീടിന് സമീപത്തുള്ള കടകളില്‍ തിരക്ക് ഒഴിയുന്നതു പോലെയെ പോകാവൂ.
സാധ്യമായവ കഴുകിയും പായ്ക്കറ്റില്‍ കിട്ടുന്നവ അണുനശീകരണം നടത്തിയും ഉപയോഗിക്കണം. പുതുവസ്ത്രങ്ങള്‍ കഴുകിയ ശേഷം ഉപയോഗിക്കാം. കഴിവതും ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം. ഗൃഹസന്ദര്ശനങ്ങള് പരിമിതപ്പെടുത്തണം. അത്യാവശ്യത്തിന് മാത്രമാകണം യാത്രകള്‍. വിനോദ സഞ്ചാര യാത്രകളും ഒഴിവാക്കണം. കിടപ്പുരോഗികളെ സന്ദര്‍ശിക്കരുത്. മറ്റ് ചടങ്ങുകളും ഒഴിവാക്കണം. അത്യാവശ്യമുള്ളവ മാനദണ്ഡം പാലിച്ച് പരമാവധി എണ്ണം കുറച്ച് ലളിതമായി നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: