മറയൂര്‍: മക്കളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് അധ്യാപികയായ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ചെമ്മണ്കൂഴി സ്വദേശി ഷാജി സുലൈമാന്‍ തന്റെ ഭാര്യ വിനീത(33)യെ കാണാനില്ലന്ന പരാതി മറയൂര്‍ സ്റ്റേഷനില്‍ നല്‍കിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോവില്‍ക്കടവില്‍ കച്ചവടം നടത്തുന്ന വിവേക്(33) എന്ന യുവാവിനൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തിയത്. രാവിലെ എട്ടരയോടെ കണ്ടെത്തി ഇരുവരെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് വാശിപിടിക്കുക ആയിരുന്നു. എല്‍പി സ്കൂള്‍ അധ്യാപികയായ വിനീതക്ക് എട്ടും, പതിമൂന്നും വയസുള്ള രണ്ട് മക്കളും വിവേകിന് ഭാര്യയും എട്ടും, അഞ്ചും, ഒരുവയസും പ്രായമുള്ള മക്കളുമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ വിവേകിനെ പീരുമേട് സബ് ജയിലിലേക്കും വിനീതയെ കാക്കനാട് ജയിലേക്കും റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: