മലപ്പുറം: മകള്‍ ഉള്‍പ്പെടെയുള്ള ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രാദേശിക നേതാവ് മുസ്ലീംലീഗില്‍ നിന്നും രാജിവെച്ചു. മുസ്ലീം ലീഗ് ലപ്പുറം എടയൂര്‍ പഞ്ചായത്ത് സെക്രട്ടറി ബഷീര്‍ കലമ്പനാണ് രാജിവച്ചത്. സ്തരീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പിലിനെതിരെ ഇദേഹത്തിന്റെ മകള്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം ലൈംഗിക അധിക്ഷേപത്തിനെതിരെ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ മുസ്ലീംലീഗ് നല്കിയ അന്ത്യ ശാസനത്തിന്റെ സമയപരിധി അവസാനിച്ചു. ഇന്ന് രാവിലെ പത്തുമണിവരെയാണ് പരാതി പിന്‍വലിക്കാന്‍ ഹരിത ഭാരവാഹികള്‍ക്ക് ലീഗ് നേതൃത്വം സമയം നല്‍കിയത്. എന്നാല്‍ പരാതി പിന്‍വലിക്കില്ലായെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് ലഭിക്കുന്ന വിവരം.
എംഎസ്എഫ് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വലിയ പ്രശ്നങ്ങളിലേയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വച്ച് ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുല്‍ വഹാബും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിഷയത്തില്‍ പരാതിയുമായി ലീഗ് നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: