ഹരിപ്പാട്: മുന്‍സിപ്പാലിറ്റി പതിനാലാം വാര്‍ഡില്‍ സുരേന്ദ്ര ഭവനത്തില്‍ സുരേന്ദ്രനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ശോഭനയും കൊവിഡ് ബാധിച്ചാണ് മരണപ്പെട്ടതെങ്കിലും മരണ സംഖ്യ കുറച്ചു കാണിക്കുന്നതിനായി ആരോഗ്യ വകുപ്പ് ബോധപൂര്‍വ്വം ഇവരുടെ പേരുവിവരങ്ങള്‍ രേഖയില്‍ നിന്നും നീക്കം ചെയ്തതായി പരാതി. സുരേന്ദ്രനേയും, ഭാര്യ ശോഭയേയും കഴിഞ്ഞ മാസമാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് തുടര്‍ന്ന് വണ്ടാനം കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചത്. കാര്യമായ മറ്റ് അസുഖങ്ങളെന്നും ഇല്ലാത്ത സുരേന്ദ്രന് ഇരുപതിനും ഭാര്യശോഭ ആഗസ്ത് രണ്ടിനും മരണപ്പെടുകയും ചെയ്തു.
ആഭ്യന്തരവകുപ്പില്‍ ഹോം ഗാര്‍ഡായി ജോലിനോക്കുന്ന സുരേന്ദ്രന്റെ സഹോദരന് മരണാന്തര ചടങ്ങില്‍ പങ്കെടുക്കുകയും തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റെയ്ന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കിട്ടുന്നതിനായി കഴിഞ്ഞ ദിവസം പള്ളിപ്പാട്ടെ പിഎച്ച്സിയില്‍ എത്തിയപ്പോഴാണ് സുരേന്ദ്രന്റേയും ശോഭയുടേയും മരണങ്ങള് ഇതുവരെ ആരോഗ്യ വകുപ്പ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്കുവാന് കഴിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞത്.
ഇരുവരും മരണപ്പെട്ടു ദിവസങ്ങള്‍ കഴിഞ്ഞ് ഈ വീട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും ആശാവര്‍ക്കറോ മറ്റു ബന്ധപ്പട്ടവരോ തിരിഞ്ഞു നോക്കിയില്ലായെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: