കൊച്ചി: രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ത്തിയാവുമ്പോള്‍ അത് റഷ്യക്കെതിരേയുള്ള മധുരപ്രതികാരവുമാണ്. കപ്പല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്ന് സ്റ്റീല്‍ അടക്കം ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സ്റ്റീല്‍ കൈമാറ്റം ചെയ്യുന്നതില്‍ റഷ്യ കാലതാമസം വരുത്തി. ഇതോടെ റഷ്യയില്‍ നിന്ന് സ്റ്റീല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു. പിന്നീട് ഡിആര്‍ഡിഒയാണ് സ്റ്റീല്‍ തയ്യാറാക്കിയത്.
വിവിധ പരീക്ഷണങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച നിലവാരത്തിലുള്ള സ്റ്റീല്‍ ഡിആര്‍ഡിഒ സജ്ജമാക്കി. സ്റ്റീല്‍ മുതല്‍ കപ്പലിന്റെ എല്ലാ നിര്‍മ്മാണവും ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍വഹിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന. ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുണ്ട് വിക്രാന്തിന്. വനിതാ ഓഫീസര്‍മാര്‍ക്കായി പ്രത്യേക ക്യാബിനുകളുമുണ്ട്. ആശുപത്രിയും രണ്ട് ഓപ്പറേഷന് തിയേറ്ററുകളും പടക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാം. ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാനാകും. മിഗ്-29കെ, നാവികസേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവമുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.
വിക്രാന്ത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. വിക്രാന്തിന്റെ നിര്‍മാണം, ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: