Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം നന്നാകാന്‍ ശ്രമിക്കാം

കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് ഉള്ളിലുള്ള ശത്രുക്കളെ കീഴടക്കാന്‍!

എസ്.കെ by എസ്.കെ
Aug 16, 2021, 05:00 am IST
in Samskriti

ദുഷ്‌കര്‍മങ്ങള്‍ കൊണ്ട് ഭൂമിക്കു ഭാരമായിത്തീര്‍ന്ന രാവണനെ നിഗ്രഹിച്ച് ശ്രീരാമന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കുന്നു. ശിഷ്ടസംരക്ഷണത്തിന്റെയും ശത്രുനിഗ്രഹത്തിന്റെയും കഥയായിട്ടും രാമായണത്തെ കാണാം. ജീവിതത്തില്‍ നമ്മളില്‍ പലര്‍ക്കും ശത്രുക്കളുണ്ടാകാം. എന്നാല്‍ പുറത്തുള്ള ശത്രുക്കളെ മാത്രമേ, നമ്മള്‍ കാണാറുള്ളൂ. ഉള്ളിലെ ശത്രുക്കളെ പലരും കാണാറില്ല. കാണുന്നവരില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു.  

കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് ഉള്ളിലുള്ള ശത്രുക്കളെ കീഴടക്കാന്‍!

”തത്ര കാമക്രോധലോഭമോഹാദികള്‍

ശത്രുക്കളാകുന്നതെന്നുമറിക നീ”  

ഇങ്ങനെ ശ്രീരാമന്‍ വ്യക്തമായി തന്നെ ഇക്കാര്യം ലക്ഷ്മണനോടു പറയുന്നുണ്ട്. എല്ലാവരും മനസ്സിലാക്കേണ്ടതാണ് ഈ യാഥാര്‍ഥ്യം.  

”ശ്രീരാമനോടുകലഹം തുടങ്ങിയാബ

ലാരും ശരണമില്ലെന്നതറിയണം”

വിഭീഷണന്‍ രാവണനു നല്‍കുന്ന ഈ മുന്നറിയിപ്പും ഏറെ ശ്രദ്ധേയമാണ്. സത്യത്തിന്റെ, ധര്‍മത്തിന്റെ പ്രതീകമാണ് രാമന്‍. സത്യധര്‍മാധികളോടു കലഹിക്കുന്നവരെ രക്ഷിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ഈ വാക്യത്തില്‍ നിന്ന് നാം മനസ്സിലാക്കണം.  

ബിരുദമോ, സ്ഥാനമോ, ധനമോ, കായികശക്തിയോ കൊണ്ട് ഉള്ളിലെ ശത്രുക്കളെ നശിപ്പിക്കാനാവില്ല. സ്വഭാവ സംസ്‌ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ത്ഥകമാണ്. അതിന് യഥാര്‍ത്ഥവിദ്യ അഭ്യസിക്കണം. മഹാന്മാരും മഹദ്ഗ്രന്ഥങ്ങളും നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളണം. പരിശ്രമവും പരിശീലനവും വേണം. അങ്ങനെയേ മനസ്സിനെ നിയന്ത്രിച്ച് ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച് നന്മകളില്‍ വ്യാപരിപ്പിക്കാനാവൂ.  

സര്‍വലോകങ്ങളും കീഴടക്കിയ രാവണന് ഉള്ളിലെ ശത്രുവിനെ ജയിക്കാനായില്ല.  

” ചിത്തമാം വലിയവൈരി കീഴമര്‍ബ

ന്നത്തല്‍ തീര്‍ന്ന യമി തന്നെ ഭാഗ്യവാന്‍”  

മനസ്സാകുന്ന വലിയ വൈരിയെ കീഴടക്കിയ സന്ന്യാസിയാണ് ഭാഗ്യവാന്‍ എന്ന് കുമാരനാശാന്‍ പാടിയതോര്‍ക്കുക.

അസഹിഷ്ണുത, അസൂയ, പക, വൈരം, അപകര്‍ഷബോധം, എന്നിവയെല്ലാം നമ്മുടെ സന്തോഷം നശിപ്പിക്കുന്ന ശത്രുക്കളാണ്. ഒരാളോട് മനസ്സില്‍ ശത്രുത വച്ചുകൊണ്ടിരുന്നാന്‍ നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. അസൂയയും പകയുമെല്ലാം അസ്വസ്ഥതമാത്രമേ നമുക്കു തരൂ.  

ഇവയെല്ലാം ഉപേക്ഷിക്കുമ്പോള്‍ നാം തോല്‍ക്കുകയല്ല, ജയിക്കുകയാണ് ചെയ്യുന്നത്. വെട്ടിപ്പിടിക്കലും കീഴടക്കലും മാത്രമല്ല വിജയം. വിട്ടുകൊടുക്കുമ്പോഴും കീഴടങ്ങുമ്പോഴുമാവാം ചിലപ്പോള്‍ നാം വിജയിക്കുക.  

സ്വഭാവദൂഷ്യങ്ങളകറ്റി സ്വയം നന്നാകാന്‍ അര്‍പ്പണ ബോധത്തോടെ പരിശ്രമിക്കുക. അതാണ് രാമായണ സന്ദേശത്തിന്റെ അന്തസ്സത്ത. ഓരോ തവണ രാമായണം വായിക്കുമ്പോഴും മനസ്സിലെ ഒരു തിന്മയെങ്കിലും ഒഴിവാക്കാന്‍ നമുക്ക് കഴിയട്ടെ.  

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.