ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച തമിഴ്നാട് സ്വദേശിയെ യുപി പൊലീസ് ചെന്നൈയിലെത്തി അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയായിരുന്നു 62-കാരനായ മന്മോഹന് മിശ്ര ചെന്നൈയില്‍ പിടിയിലായത്. യുപിക്കാരനായ ഇദ്ദേഹം 35 വര്‍ഷം മുന്‍പാണ് ചെന്നൈയില്‍ സ്ഥിര താമസമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പോലീസാണ് മന്‍മോഹനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ മോദിയെ വിമര്‍ശിക്കുന്നത് പതിവാക്കിയ വ്യക്തിയാണ് മന്മോഹന്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേമോദിയേയും നിരന്തരം വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ കൂടുതലായി പങ്കുവെച്ചത്.
ഉത്തര്‍പ്രദേശില്‍ ഈ വീഡിയോകള്‍ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: