തിരുവനന്തപുരം: വീണ്ടും ഹിന്ദുസമുദായങ്ങള്‍ ചേരിതിരിപ്പിക്കാനുള്ള സിപിഎം കുത്സിതനീക്കം പുറത്ത്. തെരഞ്ഞെടുപ്പ് അവലോകനത്തിന് പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാനകമ്മിറ്റി നല്കിയ കത്തിലാണ് ഈ ഗൂഢനീക്കത്തിന്റെ സൂചന.
എന്‍എസ് എസ് ജനറല്‍ സെക്രട്ടറിക്ക് തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടാണെന്ന് കത്തില്‍ വ്യക്തമായ സൂചനയുണ്ട്. എന്‍എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ഈ ഇടതുപക്ഷ വിരുദ്ധ നിലപാടിലേക്ക് നായര്‍ സമുദായം പോകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനം സജ്ജമാക്കണമെന്നും സിപിഎം സംസ്ഥാനസമിതി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരുമായി നിസ്സഹകരണ മനോഭാവമാണ് എന്‍എസ്എസ് സ്വീകരിച്ചതെന്നും എന്നാല്‍ ഇത് വഷളാകാതിരിക്കാനുള്ള കരുതല്‍ സിപിഎം സ്വീകരിച്ചെന്നും കത്തില്‍ പറയുന്നു. പ്രകോപനപരമായ ഘട്ടത്തിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ സംയമനം പാലിച്ചതിനാല്‍ നായര്‍ സമുദായത്തില്‍ നിന്നും വോട്ടുകള്‍ കിട്ടിയെന്നും സിപിഎം വിലയിരുത്തുന്നു.
എന്നാല്‍ എസ്എന്‍ഡിപി ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും സിപിഎം പറയുന്നു. 2016ല്‍ ബിജെപിക്കനുകൂലമായുണ്ടായിരുന്ന നിലപാട് എസ്എന്‍ഡിപി തിരുത്തിയെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
അതേ സമയം മുസ്ലിം ന്യൂനപക്ഷസമൂദായത്തെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ സമര്‍ത്ഥമായി നടത്താനും അണികളോട് അഭ്യര്‍ത്ഥിക്കുന്നു. സുന്നി കാന്തപുരം സിപിഎമ്മിനെ സഹായിച്ചെന്നും മുസ്ലിങ്ങളെ ഇടതുപക്ഷത്തിനൊപ്പം നിര്‍ത്താന്‍ അവര്‍ സഹായിച്ചുവെന്നും പാര്‍ട്ടി പറയുന്നു. മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതും പാര്‍ട്ടിക്ക് ഗുണം ചെയ്തെന്ന് സിപിഎം കത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: