ഈ വര്‍ഷം ജൂലൈ എട്ടിനാണ് ഞാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. ദൗത്യം ഒരേ സമയം ഭയപ്പെടുത്തുന്നതും ഉത്തേജിപ്പി ക്കുന്നതും ആയിരുന്നു. കാരണം, വകുപ്പിന്റെ പ്രശസ്തമായ ചരിത്രവും, 34 വര്‍ഷത്തിനു ശേഷം 21ാം നൂറ്റാണ്ടില്‍ ആദ്യമായി നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 ഉം തന്നെ.
രാജ്യത്തിന്റെ വിദ്യാഭ്യാസ ചിത്രത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന ഒരു രേഖ മാത്രമല്ല വിദ്യാഭ്യാസ നയം 2020. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ ഭാവിയെ ആഭ്യന്തര സ്വാശ്രയത്തിലൂടെയും അധിക വിഭവങ്ങളിലൂടെയും പുനര്‍ രൂപപ്പെടുത്തുവാന്‍ പോന്നതു കൂടിയാണ് അത്. പരിപൂര്‍ണ ഉത്തരവാദിത്വത്തോടു കൂടിയാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്. അത് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാര്‍ഗ്ഗദര്‍ശിയായ തത്വദര്‍ശനമാണ്, ഒരു വിശുദ്ധ പുസ്തകമാണ്. മോദി ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം സ്വഭാവം, സമത്വം, ലഭ്യത, പ്രാപ്തി എന്നീ തത്വങ്ങളില്‍ ഊന്നി രാജ്യത്തെ ലക്ഷക്കണക്കിനു യുവാക്കളുടെ മോഹങ്ങ ളെയും പ്രതീക്ഷകളെയും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉപകരണമാണ്. ഭാവിസംബന്ധമായ മറ്റനവധി മാനങ്ങള്‍ ഉണ്ടെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ സവിശേഷതകളാണ് എന്റെ വാദത്തിന് അടിസ്ഥാനം.
ആദ്യമായി, ഒരു കുഞ്ഞ് സ്കൂളില്‍ പോകുന്നതിനു മുമ്പു മുതല്‍ പ്രായപൂര്‍ത്തിയാകും വരെ, സമഗ്ര വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന ശക്തമായ സാഹചര്യം ഈ നയം ഉറപ്പുവരുത്തുന്നു. പഠനം രസകരമാക്കി കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നതിനൊപ്പം പുതിയ 5+3+3+4 എന്ന സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ഔപചാരിക സ്കൂളുകള്‍ക്കായി ഈ നയം കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. സ്വകാര്യ സ്കൂളുകളിലെ ചെലവുകള്‍ താങ്ങാന്‍ ശേഷിയുള്ള നഗരവാസികളായ ഇടത്തരക്കാര്‍ക്കും ഉപരിവിഭാഗങ്ങള്ക്കും മാത്രമായിട്ടാണ് പ്ലേസ്കൂള്‍ എന്ന ആശയം ഇതുവരെ പരിമിതപ്പെടുത്തിയിരുന്നത്.
രണ്ടാമത്, ആദ്യ സവിശേഷതയുടെ തുടര്‍ച്ചയായി നൈപുണ്യ വികസനവും അറിവുസമ്പാദനവും തമ്മിലും, പാഠ്യ പാഠ്യേതര, മാനവിക ശാസ്ത്ര വിഷയങ്ങള്‍ തമ്മിലുമുള്ള കര്‍ക്കശമായ വര്‍ഗീകരണത്തെ വൈവിധ്യത, സാമാന്യ ബോധം വിമര്‍ശനാത്മക ചിന്ത എന്നിവയെ പരിപോഷിപ്പിക്കുന്ന തരത്തില്‍ ഈ നയം പെളിച്ചെഴുതുന്നു. ഇത് ക്രിയാത്മക സംയുക്തങ്ങളുടെ, ഉദാഹരണത്തിന് കണക്കും ചിത്രരചനയും പോലുള്ളവയുടെ സാധ്യത സൃഷ്ടിക്കുന്നു. മാര്‍ക്ക് ലിസ്റ്റിനു പകരം ഒരു വിദ്യാര്‍ഥി ജീവിതത്തില്‍ നേടേണ്ട സമഗ്ര വികാസ രേഖയാണ് (പ്രോഗ്രസ് കാര്‍ഡ്) ഓരോ പരിശീലനഘട്ടവും അവസാനിക്കുമ്പോള്‍ നല്കപ്പെടുക. അതില്‍ അവന്റെ ശേഷികളും നൈപുണ്യവും കാര്യക്ഷമതയും മത്സരക്ഷമതയും മറ്റു കഴിവുകളും രേഖപ്പെടുത്തിയിരിക്കും.
ഓരോ ഹൈസ്കൂള്‍ കുട്ടിയും ആറാം ക്ലാസ് മുതല്‍ പരിശീലനത്തോടു കൂടിയ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നേടിയിരിക്കും. വിദ്യാര്‍ത്ഥിക്ക് ബിരുദത്തിനു മുമ്പും ശേഷവും പഠനം അവസാനിപ്പിക്കാനും തുടരാനുമുള്ള അവസരം ലഭിക്കും. പഠനം അവസാനിപ്പിക്കുന്ന ഓരോ ഘട്ടത്തിനും ഉചിതമായ സാക്ഷ്യപത്രവും നല്കപ്പെടും. സ്കൂള്‍ വിദ്യാഭ്യാസത്തിന് നാഷണല്‍ ഡിജിറ്റല്‍ എഡ്യൂക്കേഷല്‍ ആര്‍ക്കിടെക്ച്ചര്‍ എന്ന പേരില്‍ സ്വതന്ത്രവും എന്നല്‍ പരസ്പര പ്രവര്‍ത്തനക്ഷമവുമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ഉണ്ടായിരിക്കും. ഇത് കുറെ തത്വങ്ങള്‍, നിലവാരങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ്. ഇത് സമഗ്ര ഡിജിറ്റല്‍ വിദ്യാഭ്യാസ സാഹചര്യങ്ങളെ ഉത്തേജിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന നവീകരണപരമായ മാറ്റങ്ങളുടെ ഗുമനിലവാരം അനുപേക്ഷണീയമാക്കുകയും ചെയ്യും.
നാഷണല്‍ ഡിജിറ്റല്‍ എഡ്യൂക്കേഷല്‍ ആര്‍ക്കിടെക്ച്ചര്‍, ഇക്കഴിഞ്ഞ മാസാദ്യം പ്രഖ്യാപിച്ച 2.94 ലക്ഷം കോടി രൂപ ചെലവില്‍ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു കൂടി ദീര്ഘിപ്പിച്ച സമഗ്ര ശിക്ഷാ പദ്ധതി 2.0 സുഗമമാക്കും. രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്കൂളുകളും അവിടത്തെ 57 ലക്ഷം അധ്യാപകരും നഴ്സറി മുതല്‍ 12ാം ക്ലാസ് വരെയുള്ള 15.6 കോടി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന പരിപാടിയാണ് ഇത്. നേരിട്ടുള്ള ആനുകൂല്യ വിതരണ രീതിയില്‍ ശിശു കേന്ദ്രീകൃത സാമ്പത്തിക സഹായവും വിദ്യാര്‍ത്ഥികള്‍ക്കു നേരിട്ട് ലഭ്യമാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയ മൊത്തം അക്കാദമിക്ക് ക്രെഡിറ്റുകളുടെ ഡിജറ്റല്‍ ശേഖരണ സ്ഥലത്തിന് എബിസി എന്ന അക്കാദമിക് ബാങ്ക് ക്രെഡിറ്റ് സംവിധാനം സൗകര്യമൊരുക്കും. ഇതില്‍ തൊഴിലധിഷ്ഠിതവും വൈജ്ഞാനികവുമായ പരിശീലനം, വിദ്യാര്‍ത്ഥി ഇടയ്ക്കു വച്ച് പഠനം അവസാനിപ്പിച്ചാല്‍ അതു വരെയുള്ള മൊത്തം ഗ്രേഡ് എന്നിവ ഉള്‍പ്പെടുന്നു. ഇത് പിന്നീട് പൂര്‍ണ ബിരുദ രൂപത്തിലേയ്ക്കു മാറ്റാനും സാധിക്കും. വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ട്വിന്നിങ്ങ് ക്രമീകരണത്തിനും ഇത് സഹായിക്കും. വിദേശത്തുള്ള സഹസ്ഥാപനത്തില്‍ സെമസ്റ്റര്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നുണ്ട്.
രാജ്യത്തിനു പുറത്തുള്ള മെഡിക്കല്‍ നിയമ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന് ഹയര്‍ എഡ്ൂക്കേഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന ഏക നിയന്ത്രണ സ്ഥാപനവും ഇനി മുതല്‍ പ്രവര്‍ത്തിക്കും. ലളിതം എങ്കിലും കര്‍ശനമായ നിയന്ത്രണ ചട്ടക്കൂട് ഇത് ഉറപ്പാക്കും.
ത്രിഭാഷാ നയത്തിന്റെ ഭാഷാനൈപുണ്യത്തിലൂടെ ദേശീയ വിദ്യാഭ്യാസ നയം വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നു. മാതൃഭാഷയെ അല്ലെങ്കില്‍ പ്രാദേശിക ഭാഷയെ അധ്യയന മാധ്യമമാക്കുന്നതിന് ഇത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പഠന സാമഗ്രികള്‍ വികസിപ്പിച്ച് കേള്‍വി വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും നല്കുന്നു. സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഭാ,കളില്‍ തന്നെ പഠന സാമഗ്രികള്‍ തയാറാക്കി ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കു വിദ്യാഭ്യാസം സാധ്യമാക്കിയതിന് 2021 ല്‍ യുനേസ്കോയുടെ കിംങ് സെജോങ് ലിറ്ററസി പ്രൈസ് ഇതിനു സമ്മാനിക്കുകയുണ്ടായി.
ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഉന്നല്‍ നല്‍കുന്നത് സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍, ലിംഗ ഉള്‍ചേര്‍ക്കല്‍ നിധിരൂപീകരണം, പിന്നാക്ക മേഖലകള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ വിഭാഗം എന്നിവയ്ക്കും സംസ്ഥാനങ്ങളിലെ ബാലഭവനുകളുടെയും പകല്‍ സ്കൂളുകളുടെയും നിര്‍മ്മാണ പ്രോത്സാഹനത്തിലുമാണ്.
ഉല്പാദന രഹിതമായ അറകള്‍ തകര്‍ത്ത് കുട്ടികളുടെ ഉന്നതമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതാമ് ദേശീയ വിദ്യാഭ്യാസ നയം 2020 കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നത്. ആഗോള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രത്തില്‍ തന്നെ ബൃഹത്തായ ഭരണഘടനാ നടപടിക്കു ശേഷമാണ് ഈ നയം വന്നിരിക്കുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ നെറുകയില്‍ ഇന്ത്യയെ എത്തിക്കാനുള്ള നമ്മുടെ നേതൃത്വത്തിന്റെ കാഴ്ച്ചപ്പാടാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.നാം ഇന്ത്യ യുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അഥവ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ ഈ പുതിയ നയം ഇന്ന് അഞ്ചിനും 15നും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളെ തീര്‍ച്ചയായും സുസജ്ജരാക്കും. അവര്‍ 30-40 കളില്‍ എത്തുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം അല്ലെങ്കില്‍ ആസാദി 100 ആഘോഷിക്കും. ശാസ്ത്രീയ മനനവും വിമര്‍ശനാത്മക ചിന്തയും മാനവികതയിലും അധിഷ്ഠിതമായ ഒരു ആഗോള സമൂഹത്തിന്റെ പതാകാവാഹകരാകാന്‍ പോകുന്ന ഒരു തൊഴില്‍ സേനയെ സൃഷ്ടിക്കാനുള്ള ഈ പ്രക്രിയയില്‍ പങ്കാളിയാകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
ധര്‍മേന്ദ്ര പ്രധാന്,
(കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: