ന്യൂദല്‍ഹി: സൈനിക് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനം അനുവദിക്കും. ‘എല്ലാ സൈനിക് സ്കൂളുകളുടെയും വാതിലുകള്‍ ഇന്ന് മുതല്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു’ എന്ന് ചെങ്കോട്ടയില്‍ നടന്ന 75 ാമത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തുടനീളമുള്ള നിരവധി പെണ്‍കുട്ടികള്‍ സൈനിക് സ്കൂളുകളില്‍ പഠിക്കാനുള്ള തങ്കളുടെ ആഗ്രഹം അഭ്യര്‍ത്ഥനകളായി പ്രധാനമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സൈനിക് സ്കൂളുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളില്‍ നിന്ന് എനിക്ക് സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. അവര്‍ക്കും സൈനിക് സ്കൂളുകളുടെ വാതിലുകള്‍ തുറക്കണം. ഏകദേശം 22.5 വര്‍ഷം മുമ്പ്, പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി മിസോറാമിലെ സൈനിക് സ്കൂളില്‍ ഒരു പരീക്ഷണം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമാകും. പുതിയ നയം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ഒരു പ്രധാന ശക്തിയായി മാറുമെന്നും മോദി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ച ശേഷം പ്രൊഫഷണലുകളാകുമ്പോള്‍, അവരുടെ കഴിവിനോട് നീതി പുലര്‍ത്തും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാഠ്യേതര വിഷയങ്ങളായ കായിക ഇവന്റുകള്‍ക്കും മറ്റ് സ്കില്‍ വളര്‍ച്ചയും മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: