ന്യൂദല്‍ഹി: മുസ്ലിം മധ്യവര്‍ഗ്ഗത്തെ കൂടുതലായി അടുപ്പിക്കാന്‍ സിപിഎം തന്ത്രം മെനയുന്നു. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. ഇതിനായി തന്ത്രങ്ങള്‍ മെനയണമെന്നും പാര്‍ട്ടി അവലോകനയോഗം നിര്‍ദേശിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ഭരണം പിടിക്കാന്‍ മുസ്ലിം വോട്ട് നിര്‍ണ്ണായകശക്തിയായി.
ഒപ്പം കേരളത്തില്‍ ക്രൈസ്തവരെയും കൂടുതലായി പാര്‍ട്ടിയില്‍ എത്തിക്കാനും നീക്കം നടത്തണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കുറഞ്ഞതും ആശങ്കാജനകമാണെന്നും സിപിഎം വിലയിരുത്തുന്നു.
പാര്‍ട്ടി നേതാക്കളുടെ പാര്‍ലമെന്ററി മോഹവും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. നേതാക്കള്‍ക്കിടയില്‍ അധികാരത്തോടും പണത്തോടും അഭിനിവേശം കൂടിവരികയാണെന്നും സ്വയം വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇത് തടയണം. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളും രൂക്ഷമാകുന്നതായി യോഗം ആശങ്ക പ്രകടിപ്പിച്ചു.
ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനും സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസിനോടുള്ള സമീപനം തൃണമൂലിനോടും സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: