ന്യൂദല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരേ സൈന്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും റാവത്ത് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം ശക്തമാണ്. സ്വതന്ത്ര്യത്തിന് ശേഷം നിരവധി ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ നാം പര്യാപ്തവുമാണ്. സൈന്യത്തിന്റെ ആധുനികവത്കരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും നല്‍കുന്നുണ്ട്. സാങ്കേതികവിദ്യയും ഗവേഷണവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും മനുഷ്യവിഭവശേഷിക്കായി ഉപയോഗിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കുന്നതായും റാവത്ത് പറഞ്ഞു.
പ്രതിരോധ സൈനിക രംഗത്തെ പരിഷ്കരണത്തില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യത്തെ സുരക്ഷയോടെ കാത്തുസൂക്ഷിക്കുമെന്നും ഉറപ്പുനല്‍കുന്നതായും റാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: